ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഡീൽ; റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പുതിയ ഉടമകൾ

178 കോടി ഡോളറിനാണ് (ഏകദേശം 16,706 കോടി രൂപ) ആദിത്യ ബിർള ഗ്രൂപ്പ് നേതൃത്വം നൽകുന്ന കൺസോർഷ്യം ആർസിബിയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കിയത്.

By Senior Reporter, Malabar News
Royal Challengers Bengaluru
Royal Challengers Bengaluru (Image Courtesy: The Economic Times)
Ajwa Travels

ന്യൂഡെൽഹി: ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പുതിയ ഉടമകൾ. ആദിത്യ ബിർള ഗ്രൂപ്പ് നേതൃത്വം നൽകുന്ന കൺസോർഷ്യം ആർസിബിയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കിയത് 178 കോടി ഡോളറിനാണ് (ഏകദേശം 16,706 കോടി രൂപ).

പുതിയ സീസണ് കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആണ് നിർണായക മാറ്റം. ബിസിസിഐയുടെയും ഐപിഎൽ, ഡബ്‌ള്യുപിഎൽ ഗവേണിങ് കൗൺസിലുകളുടെയും അനുമതി ലഭിച്ച ശേഷമേ അന്തിമ കരാറിൽ ഒപ്പുവയ്‌ക്കൂ. ഈ ഐപിഎൽ സീസണിന് ശേഷമാണ് പുതിയ ഉടമകൾ ബെംഗളൂരുവിനെ ഏറ്റെടുക്കുക. ആർസിബി വനിതാ ടീമിന്റെയും ഉടമസ്‌ഥാവകാശം ഏറ്റെടുക്കും.

ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഏറ്റവും ആരാധക പിന്തുണയുള്ള ടീമുകളിൽ ഒന്നാണ് ആർസിബി പുരുഷ ടീം. ആദിത്യ ബിർള, ടൈംസ് ഓഫ് ഇന്ത്യ എന്നിവർക്കൊപ്പം ബോൾട്ട് വെഞ്ചേഴ്‌സ്, യുഎസ് കമ്പനിയായ ബ്ളാക് സ്‌റ്റോൺ എന്നിവർ കൂടി ഉൾപ്പെട്ട കൺസോർഷ്യമാണ് ഇനി ബെംഗളൂരു ക്ളബിന്റെ അമരത്ത്.

ആർസിബി ഫ്രാഞ്ചൈസിയെ വിൽക്കാൻ ഉടമസ്‌ഥരായ ഡിയാജിയോ കമ്പനി കഴിഞ്ഞവർഷം നവംബറിൽ നീക്കം ആരംഭിച്ചിരുന്നു. വ്യവസായി വിജയ് മല്യയുടെ ഉടമസ്‌ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന യുണൈറ്റഡ് സ്‌പിരിറ്റ്‌സ് ലിമിറ്റഡ് (യുഎസ്എൽ) എന്ന കമ്പനിയായിരുന്നു ആർസിബിയുടെ ആദ്യകാല ഉടമസ്‌ഥർ.

2008450 കോടി രൂപയ്‌ക്കാണ് അവർ ടീമിനെ സ്വന്തമാക്കിയത്. 2012ൽ യുഎസ്എൽ, ലണ്ടൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മദ്യനിർമാണ കമ്പനിയായ ഡിയാജിയോയുടെ ഭാഗമായി. പിന്നാലെ മല്യയ്‌ക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പടെയുള്ള കേസുകൾ വന്നതോടെ, 2016ൽ ഡിയാജിയോ യുഎസ്എലിനെ പൂർണമായി ഏറ്റെടുത്തു.

ഇതോടെ, ആർസിബി ടീം ഡിയാജിയോയുടെ നിയന്ത്രണത്തിലായി. കഴിഞ്ഞ സീസണിൽ ബെംഗളൂരു ടീം ഐപിഎൽ കിരീടം നേടിയതിന് പിന്നാലെ ടീം വിൽക്കാൻ മാനേജ്മെന്റ് ഒരുങ്ങുന്നതായി റിപ്പോർട് ഉണ്ടായിരുന്നെങ്കിലും അധികൃതർ അന്ന് അത് നിഷേധിച്ചിരുന്നു. 2021ൽ സഞ്‌ജീവ്‌ ഗോയങ്കയുടെ ആർപിഎസ്‌ജി ഗ്രൂപ്പ് 7090 കോടി രൂപയ്‌ക്ക് ലഖ്‌നൗ ജയന്റ്സിനെ സ്വന്തമാക്കിയതായിരുന്നു ഇതിന് മുൻപത്തെ വലിയ ഐപിഎൽ ടീം വിൽപ്പന.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE