തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആർആർആർ’. ബാഹുബലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആറിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് രാംചരണും, ജൂനിയർ എൻടിആറുമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. രാജമൗലി തന്നെയാണ് പോസ്റ്റർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ആന്ധ്രയിലെ പുതുവര്‍ഷാരംഭമായ ഉഗഡി ആഘോഷത്തിന്റെ ഭാഗമായാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്ററിൽ രാംചരണും, ജൂനിയർ എൻടിആറും പ്രത്യക്ഷപ്പെടുന്നുണ്ട്. പത്ത് ഭാഷകളിലാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ‘രുധിരം രണം രൗദ്രം’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.
ബോളിവുഡ് താരം ആലിയ ഭട്ട് നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒപ്പം തന്നെ ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്‍സണും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിവിവി ധനയ്യയാണ് ആർആർആർ നിർമിക്കുന്നത്. കൂടാതെ കെകെ സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് എംഎം കീരവാണിയാണ്.
Read also : അർജുൻ അശോകൻ നായകനാവുന്ന ‘വൂൾഫ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു







































