അർജുൻ അശോകൻ നായകനാവുന്ന ‘വൂൾഫ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു

By Staff Reporter, Malabar News
wolf-movie
Ajwa Travels

അർജുൻ അശോകൻ, സംയുക്‌ത മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന ‘വൂൾഫ്‘ ഒടിടി റിലീസായി എത്തും. വൈകാതെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിടും. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ജാഫർ ഇടുക്കിയും ഷൈൻ ടോം ചാക്കോയുമാണ് മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദറാണ് വൂൾഫ് നിർമിക്കുന്നത്. ജിആർ ഇന്ദുഗോപന്റെ ‘ചെന്നായ’ എന്ന ചെറുകഥയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഇന്ദുഗോപൻ തന്നെയാണ് നിർവഹിക്കുന്നത്. എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ള. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രഞ്‌ജിൻ രാജാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Read Also: സ്‌പുട്‌നിക് വാക്‌സിന് ഡിസിജിഐയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE