പാറ്റ്ന: ബിഹാറില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ കയ്യാങ്കളി. പാറ്റ്നയിലെ സദഖത്ത് ആശ്രമത്തില്‍ വെച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തിലാണ് ഉന്തും തള്ളും ഉണ്ടായത്.
സഭാ നേതാവിനെ കണ്ടെത്തുന്നതിനാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 19 കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ചേര്‍ന്നത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ പതിനേഴ് എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്.
യോഗത്തിനിടെ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ നേതൃത്വത്തിന്റെ വീഴ്ച കൊണ്ടാണെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തിയതോടെയാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജെഡിയുവില്‍ ചേരുമെന്ന തരത്തില്‍ പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സംഭവം അരങ്ങേറിയത്.
മാത്രവുമല്ല രണ്ട് എംഎല്‍എമാര്‍ യോഗത്തിന് എത്താതിരുന്നതും ചില അഭ്യൂഹങ്ങള്‍ക്ക് കാരണമായി.
Read Also: പഞ്ചാബിലെ കര്‍ഷക പ്രക്ഷോഭം; 41 ട്രെയിനുകള്‍ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ