പഞ്ചാബിലെ കര്‍ഷക പ്രക്ഷോഭം; 41 ട്രെയിനുകള്‍ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: പഞ്ചാബിലെ കര്‍ഷകരുടെ പ്രക്ഷോഭം മൂലം 41 ട്രെയിനുകള്‍ പൂര്‍ണമായും പതിനൊന്ന് ട്രെയിനുകള്‍ ഭാഗികമായും സര്‍വീസ് അവസാനിപ്പിച്ചതായി നോര്‍ത്തേണ്‍ റെയില്‍വേ. ന്യൂഡെല്‍ഹി-കത്ര റൂട്ടിലെ ട്രെയിനുകളെയാണ് കര്‍ഷക പ്രക്ഷോഭം കൂടുതലും ബാധിച്ചത്. നോര്‍ത്തേണ്‍ റെയില്‍വേ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലെ കര്‍ഷക സംഘടനകളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 25 മുതല്‍ തീവണ്ടി സര്‍വീസുകള്‍ തടസപ്പെട്ട നിലയിലാണ്.

ട്രാക്ക് തടസ്സങ്ങള്‍ കാരണം ചരക്ക് പ്രവര്‍ത്തനങ്ങള്‍ ബലമായി നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ വരുമാനം നഷ്‌ടപ്പെടുന്നതായി റെയില്‍വേ മന്ത്രാലയം നേരത്തെ വ്യക്‌തമാക്കിയിരുന്നു. ചരക്ക് തീവണ്ടി സര്‍വീസുകള്‍ തടസപ്പെടുന്നതിനാല്‍ അവശ്യ വസ്‌തുക്കളടക്കം എത്തിക്കുന്നതിനെ കര്‍ഷക പ്രക്ഷോഭം ബാധിക്കുന്നുണ്ട്. ചരക്ക് തീവണ്ടികള്‍ പലസ്‌ഥലത്തും കുടുങ്ങിക്കിടക്കുന്നതിനാല്‍ വ്യവസായികള്‍ക്ക് കനത്ത നഷ്‌ടം നേരിടേണ്ടി വരുന്നുവെന്നും റെയില്‍വെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രക്ഷോഭം തുടങ്ങിയതുമുതല്‍ ഇതുവരെ 1373 പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്‌തതു മൂലം റെയില്‍വെക്ക് വന്‍ നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. പ്ളാറ്റ്‌ഫോമുകളിലും ട്രാക്കുകളിലും ഇരുന്ന് കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. പലസ്‌ഥലത്തും മുന്നറിയിപ്പില്ലാതെ തീവണ്ടി തടയുന്ന സംഭവങ്ങളുമുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എംഎല്‍എമാര്‍ക്കൊപ്പം ഡെല്‍ഹിയിലെ രാജ്ഘട്ടില്‍ റിലേ ധര്‍ണ നടത്തിയിരുന്നു. രാഷ്‌ട്രപതി കൂടിക്കാഴ്‌ചക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പഞ്ചാബ് മുഖ്യമന്ത്രി റിലേ ധര്‍ണ നടത്തിയത്. തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ സംസ്‌ഥാനം നേരിടുന്ന ഊര്‍ജ പ്രതിസന്ധിയും അവശ്യ വസ്‌തുക്കളുടെ ക്ഷാമവും ശ്രദ്ധയില്‍ പെടുത്താനാണ് അദ്ദേഹം രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ചക്ക് അനുമതി തേടിയത്.

Read Also: മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE