മുംബൈ: കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇഎംഎസിന്റെ ഇളയ മകൻ എസ് ശശി അന്തരിച്ചു. മുംബൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ദേശാഭിമാനി ചീഫ് അക്കൗണ്ട്‌സ് മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫിസിലും ദേശാഭിമാനിയുടെ കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു.
2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ് ആരംഭിച്ചതിനു ശേഷം തൃശൂരിലേക്ക് താമസം മാറ്റി. ഇഎംഎസിനൊപ്പം ഏറെക്കാലം ഡെൽഹിയിലായിരുന്നു താമസം. ദേശാഭിമാനിയിൽ ദീർഘകാലം പ്രവർത്തിച്ച ശേഷം ഏതാനും വർഷം മുമ്പാണ് വിരമിച്ചത്.
ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെഎസ് ഗിരിജയാണ് ഭാര്യ. മക്കൾ: അനുപമ ശശി (തോഷിബ, ഡെൽഹി), അപർണ ശശി (ടിസിഎസ്, മുംബൈ). മരുമക്കൾ: എഎം ജിഗീഷ് (ദി ഹിന്ദു, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ഡെൽഹി), രാജേഷ് ജെ വർമ (ഗോദ്‌റേജ് കമ്പനി മെക്കാനിക്കൽ എഞ്ചിനീയർ, മുംബൈ).
Most Read: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി


































