അടുത്തിടെ അന്തരിച്ച പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചിയുടെ ജന്‍മദിനത്തില്‍ പുതിയ പ്രഖ്യാപനവുമായി നടന്‍ പൃഥ്വിരാജ്. സിനിമയിലും ജീവിതത്തിലും പൃഥ്വിരാജിന്റെ ആത്‌മ സുഹൃത്തായിരുന്ന സച്ചിയുടെ പേരില്‍ ‘സച്ചി ക്രിയേഷന്‍സ്’ എന്ന പുതിയ ഒരു ബാനര്‍ അനൗണ്‍സ് ചെയ്‌തിരിക്കുകയാണ് പൃഥ്വിരാജ്.
സച്ചി ആദ്യം സംവിധാനം ചെയ്‌ത ചിത്രമായ ‘അനാര്‍ക്കലി’യിലും അവസാനം ചെയ്‌ത ‘അയ്യപ്പനും കോശി’യിലും പൃഥ്വിയായിരുന്നു നായകന്‍.
സച്ചിയുടെ ഓര്‍മ നിലനിര്‍ത്താനും അതു വഴി നല്ല സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് ‘സച്ചി ക്രിയേഷന്‍സ്’ എന്ന പേരില്‍ സച്ചിയുടെ സുഹൃത്തുക്കളും കുടുംബവും ബാനര്‍ ആരംഭിച്ചതെന്ന് പൃഥ്വിരാജ് സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചു.
സംവിധായകന്‍ രഞ്‌ജിത്തും സച്ചിയുടെ ഓര്‍മ്മകള്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇനിയുള്ള ക്രിസ്‌മസ് നാളുകള്‍ ആഘോഷത്തിന്റേതല്ല മറിച്ച് സച്ചിയുടെ ഓര്‍മ ദിവസമാണെന്ന് രഞ്‌ജിത് കുറിച്ചു.
Read Also: കേരളത്തിലെ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും; റിപ്പോർട്ട് തേടി കോൺഗ്രസ് ഹൈക്കമാൻഡ്







































