കേരളത്തിലെ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും; റിപ്പോർട്ട് തേടി കോൺഗ്രസ് ഹൈക്കമാൻഡ്

By Desk Reporter, Malabar News
Sonia-Gandhi,-Rahul-Gandhi
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ രൂക്ഷമായ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും ഉൾപ്പടെയുള്ള പ്രശ്‌നങ്ങളിൽ റിപ്പോർട്ട് തേടി കോൺഗ്രസ് ഹൈക്കമാൻഡ്. വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി നൽകാൻ കേരളത്തിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി താരിഖ് അൻവറിന് ഹൈക്കമാൻഡ് നിർദേശം നൽകി. മൂന്നു ദിവസം താരിഖ് അൻവർ കേരളത്തിലെ പ്രധാന നേതാക്കളെ കേൾക്കും. യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെ നിലപാടും എഐസിസി ആരായുമെന്നാണ് സൂചന. നേതാക്കളെ കേട്ട ശേഷമായിരിക്കും റിപ്പോർട്ട് ഹൈക്കമാന്ഡിന് നൽകുക.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി പ്രമുഖ നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു. സംസ്‌ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നേതാക്കൾക്കെതിരെ പോസ്‌റ്ററുകളും ഉയർന്നിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇതിനെ അതീവ ഗൗരവത്തോടെയാണ് ഹൈക്കമാൻഡ് കാണുന്നത്. കേരളത്തിൽ കൂട്ടായ നേതൃത്വമാകും ഉചിതമെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്.

Also Read:  സംഘപരിവാര്‍ ചിന്തയോടെ പദവി വഹിക്കുന്നത് ഭരണഘടനാവിരുദ്ധം; ഗവർണർക്കെതിരെ സിപിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE