കോവിഡ്; കർഷക സമരം തബ്‌ലീഗ്‌ സമ്മേളനത്തിന്റെ ആവർത്തനം ആകരുതെന്ന് സുപ്രീംകോടതി

By Trainee Reporter, Malabar News
Supreme Court judges
Ajwa Travels

ന്യൂഡെൽഹി: കർഷക സമരം തബ്‌ലീഗ്‌ ജമാഅത്ത് സമ്മേളനത്തിന്റെ ആവർത്തനമാകരുതെന്ന് സുപ്രീംകോടതി. കർഷക സമരത്തിനിടെ കോവിഡ് വ്യാപനമുണ്ടാകുമെന്ന ആശങ്ക പങ്കുവെച്ചാണ് കോടതിയുടെ പരാമർശം. കോവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് രണ്ടാഴ്‌ചക്കകം അറിയിക്കാൻ കോടതി നിർദേശിച്ചു. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നിർദേശം.

തബ്‌ലീഗ് സമ്മേളനത്തിന്റെ സമയത്തുണ്ടായ അതേ സാഹചര്യമാണ് കർഷക സമരത്തിലും നിലനിൽക്കുന്നത്. കർഷകർക്ക് കോവിഡിൽ നിന്ന് സംരക്ഷണം ഉണ്ടോയെന്ന് വ്യക്‌തമല്ല. കർഷകരുടെ സംരക്ഷണത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്‌തമാക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയോട് കോടതി നിർദേശിച്ചു. മുൻ അനുഭവങ്ങളിൽ നിന്ന് പാഠങ്ങളൊന്നും പഠിച്ചില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.

അതേസമയം, തബ്‌ലീഗ്‌ സമ്മേളനത്തിനിടെ ഉണ്ടായ കോവിഡ് വ്യാപനത്തെ കുറിച്ച്‌ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന് തുഷാർ മെഹ്ത സുപ്രീംകോടതിയിൽ മറുപടി നൽകി.

Read also: പാലാ വിട്ടുകൊടുത്ത് മുന്നണിയിൽ തുടരേണ്ടെന്ന് അഭിപ്രായം; ശരത് പവാർ കേരളത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE