പാലക്കാട്: ജില്ലയിൽ സ്കൂൾ മാനേജരെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. പുതുനഗരത്താണ് സംഭവം. പുതുനഗരം മുസ്ലിം ഹൈസ്കൂൾ മാനേജറും, മുസ്ലിം ലീഗ് നെൻമാറ നിയോജക മണ്ഡലം പ്രസിഡണ്ടുമായ എവി ജലീലിനാണ് മർദ്ദനമേറ്റത്.
വീടിനുള്ളിൽ കയറി ഒരു സംഘം ആളുകൾ തന്നെ മർദ്ദിച്ചെന്നാണ് ജലീലിന്റെ പരാതിയിൽ വ്യക്തമാക്കുന്നത്. ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം നിലവിൽ ചികിൽസയിൽ കഴിയുകയാണ്. കൂടാതെ അക്രമികൾ വീടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
Read also: പ്രണയാഭ്യർഥന നിരസിച്ചതിന് നിരന്തര ഭീഷണി; യുവാവിന് തടവും പിഴയും ശിക്ഷ








































