ഷറഫുദ്ദീന്, നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആന്റണി സോണി അണിയിച്ചൊരുക്കുന്ന ചിത്രം ‘പ്രിയൻ ഓട്ടത്തിലാണ്‘ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കർമം എറണാകുളത്ത് വെച്ച് നടന്നു.
അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവർ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമാണം സന്തോഷ് ത്രിവിക്രമനാണ്. ഷറഫുദ്ദീന്, നൈല ഉഷ എന്നിവരെ കൂടാതെ അപര്‍ണ ദാസ്, അനാര്‍ക്കലി മരക്കാര്‍, ബിജു സോപാനം, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.
കെയര്‍ ഓഫ് സൈറ ഭാനു എന്ന ചിത്രത്തിനു ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പിഎം ഉണ്ണികൃഷ്ണന് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നത് ലിജിന്‍ ബാംബിനോയാണ്. എഡിറ്റിങ് ജോയല്‍ കവി.
മറ്റ് അണിയറ പ്രവർത്തകർ: സൗണ്ട് ഡിസൈന്‍- ഗോകുല്‍ കെആര്‍, കലാസംവിധാനം- രാജേഷ് വേലായുധന്, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണെക്സ് സേവിയര്‍.
Read Also: മലയാളത്തിൽ വീണ്ടുമൊരു ഒടിയൻ കഥ; ‘കരുവ്’ ചിത്രീകരണം പൂർത്തിയായി






































