മലയാളത്തിൽ വീണ്ടുമൊരു ഒടിയൻ കഥ; ‘കരുവ്’ ചിത്രീകരണം പൂർത്തിയായി

By Staff Reporter, Malabar News
karuvu
Ajwa Travels

മലയാളത്തില്‍ മറ്റൊരു ഒടിയൻ കഥ കൂടി. ശ്രീഷ്‌മ ആര്‍ മേനോൻ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ‘കരുവ്- ഇരുളിന്റെ രാജാവി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ത്രില്ലര്‍ ഒടിയന്റെ കഥയാണ് പറയുന്നത്. ആല്‍ഫാ ഓഷ്യന്‍ എന്റർടെയിന്‍മെന്റ്സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിമാണ് ചിത്രം നിർമിക്കുന്നത്.

പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ‘കരുവി’ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ടോണി ജോര്‍ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ഹാരി മോഹന്‍ദാസ് എഡിറ്റിങ്ങും, റോഷന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനി സംവിധായികയാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കണ്ണന്‍ പട്ടാമ്പി, പെരുമുടിയൂര്‍ സുമേഷ്, വിനു മാത്യു, കുളപ്പുള്ളി ലീല തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മെയ് മാസത്തോടെ പ്രദര്‍ശനത്തിന് എത്തിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

മറ്റ് അണിയറ പ്രവർത്തകർ: എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – കൗഡില്യ പ്രൊഡക്ഷന്‍സ്, പ്രോജക്‌ട് ഡിസൈനര്‍ – റിയാസ് എംടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് പറവൂര്‍, കലാ സംവിധാനം – ശ്രീജിത്ത്‌ ശ്രീധരന്‍, മേക്കപ്പ് – അനൂബ് സാബു, കോസ്‌റ്റ്യൂം – ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- സുകൃത്ത്, സെക്കന്റ് ക്യാമറ – ശരണ്‍ പെരുമ്പാവൂര്‍, പിആര്‍ഒ – പി ശിവപ്രസാദ്, സ്‌റ്റിൽസ് – വിഷ്‌ണു രഘു, ഡിസൈന്‍ – അരുണ്‍ കൈയ്യല്ലത്ത്.

Read Also: ഗുജറാത്തിൽ കോവിഡ് കൂടുന്നു; ശേഷിക്കുന്ന ഇന്ത്യ-ഇംഗ്‌ളണ്ട് മൽസരങ്ങൾ അടച്ചിട്ട സ്‌റ്റേഡിയത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE