ഗുജറാത്തിൽ കോവിഡ് കൂടുന്നു; ശേഷിക്കുന്ന ഇന്ത്യ-ഇംഗ്‌ളണ്ട് മൽസരങ്ങൾ അടച്ചിട്ട സ്‌റ്റേഡിയത്തിൽ

By Staff Reporter, Malabar News
motera-stadium
Ajwa Travels

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്‌ളണ്ട് ടി-20 പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മൽസരങ്ങൾ അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടത്തും. ഗുജറാത്തിൽ കോവിഡ് ബാധ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ധൻരാജ് നത്‌വാനിയാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യ രണ്ട് മൽസരങ്ങൾക്ക് 60,000ത്തിൽ അധികം ആളുകളാണ് സ്‌റ്റേഡിയത്തിലെത്തിയത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മൽസരങ്ങൾ നടക്കുന്നത്.

‘മാർച്ച് 16,18,20 തീയതികളിൽ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വച്ച് നടക്കുന്ന ടി-20കൾക്ക് കാണികൾ ഉണ്ടാവില്ല. ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകും. ബിസിസിഐയുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. കോംപ്ളിമെന്ററി ടിക്കറ്റുകൾ നൽകിയവർ സ്‌റ്റേഡിയത്തിൽ വരരുതെന്ന് അഭ്യർഥിക്കുന്നു’ ധൻരാജ് നത്‌വാനി പറഞ്ഞു.

ബിസിസിഐയും ഇംഗ്‌ളണ്ട് ക്രിക്കറ്റ് ബോർഡും വിഷയത്തിൽ പ്രതികരിച്ചു. വൈറസ് പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ കൈക്കൊണ്ടിട്ടുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ആരാധകരുടെയും മറ്റുള്ളവരെയും ആരോഗ്യത്തിന് ബിസിസിഐ പരിഗണന നൽകുന്നുണ്ടെന്നും ജയ് ഷാ വ്യക്‌തമാക്കി.

Read Also: ലുധിയാനയിൽ അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവർക്കുകൂടി വാക്‌സിൻ ലഭ്യമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE