താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ചുരത്തിലെ വളവുകൾ നവീകരിക്കുന്നതിനൊപ്പം കൊക്കയിലേക്ക് മറിഞ്ഞ മണ്ണുമാന്തി യന്ത്രവും ഇന്ന് ഉയർത്തും. ഇതിനായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

By Senior Reporter, Malabar News
traffic control in thamarassery churam
Rep. Image
Ajwa Travels

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ചുരത്തിലെ വളവുകൾ നവീകരിക്കുന്നതിനൊപ്പം കൊക്കയിലേക്ക് മറിഞ്ഞ മണ്ണുമാന്തി യന്ത്രവും ഇന്ന് ഉയർത്തും. ഇതിനായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ദേശീയപാത അധികൃതരുടെ നിർദ്ദേശ പ്രകാരം പകൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി ഡിവൈഎസ്‌പി കെ. സുനിൽ കുമാർ അറിയിച്ചു. ചെറിയ വാഹനങ്ങൾ വൺസൈസ് ആയി കടത്തിവിടും. ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തിയുമാണ് നടക്കുന്നത്.

ഇന്നലെ ഉച്ചയ്‌ക്കാണ് ആറാം വളവിന് താഴെ മണ്ണുമാന്തി യന്ത്രം താഴ്‌ചയിലേക്ക് പതിച്ചത്. വളവ് വീതി കൂട്ടുന്നതിന്, മരങ്ങൾ മുറിച്ച് നീക്കിയ ഭാഗത്തെ മരക്കുറ്റികളും മറ്റും പിഴുതുമാറ്റി നിലം വൃത്തിയാക്കുന്നതിനിടെയാണ് അപകടം. നിലമൊരുക്കുന്നതിനിടെ വാഹനം താഴേക്ക് നിരങ്ങുകയായിരുന്നു. നേരെയാക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും ചെരിയുകയും തലകീഴായി മറിഞ്ഞ് താഴ്‌ചയിലേക്ക് പതിക്കുകയും ആയിരുന്നു.

Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE