കോഴിക്കോട് ലഹരിവേട്ട തുടരുന്നു; എംഡിഎംഎയുമായി യുവാവ് പിടിയിൽ

151 ഗ്രാം എംഡിഎംഎയുമായി ഇടിമൂഴിക്കൽ സ്വദേശി അൽഫാത്തിനെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും ഫറോക്ക് പോലീസും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്‌.

By Senior Reporter, Malabar News
MDMA
എംഡിഎംഎ ക്യാപ്സ്യൂൾ തുറന്നാൽ കാണുന്ന പൊടി
Ajwa Travels

കോഴിക്കോട്: ജില്ലയിൽ ലഹരിവേട്ട തുടരുന്നു. പോലീസും ഡാൻസാഫ് സംഘവും ഇന്ന് നടത്തിയ പരിശോധനയിൽ 151 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. ഇടിമൂഴിക്കൽ സ്വദേശി അൽഫാത്തിനെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും ഫറോക്ക് പോലീസും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്‌.

കല്ലമ്പാറ കല്ല് വളപ്പിൽ ഭാഗത്തുവെച്ചു വിൽപ്പനക്കായി കൊണ്ടുവന്ന 151 ഗ്രാം എംഡിഎംഎയുമായാണ് പ്രതിയെ പിടികൂടിയത്. അൽഫാത്ത് വലിയതോതിൽ ലഹരിമരുന്ന് വിൽപ്പനയ്‌ക്കായി എത്തിക്കുന്നുണ്ടെന്ന് ഡാൻസാഫിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ നിരീക്ഷണത്തിൽ ആയിരുന്നു.

സ്‌കൂൾ അവധിക്കാലം ആയതിനാൽ എംഡിഎംഎയ്‌ക്ക് ആവശ്യക്കാർ ഏറെയാണെന്നും ഇതിനാലാണ് വലിയ അളവിൽ ലഹരിമരുന്ന് എത്തിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. കോഴിക്കോട്ടേക്ക് പലതവണ ലഹരിമരുന്ന് വിൽപ്പനയ്‌ക്കായി എത്തിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. കഴിഞ്ഞ ദിവസങ്ങളായി കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് വൻതോതിൽ ലഹരിമരുന്നുകൾ പിടികൂടിയിട്ടുണ്ട്.

Most Read| ഇറാനെതിരെ വീണ്ടും സൈനിക നീക്കം? ഇസ്രയേലിലേക്ക് യുദ്ധസാമഗ്രികൾ അയച്ച് യുഎസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE