തന്റെ സ്വാഭാവികമായ അഭിമായ ശൈലിയിലൂടെ സിനിമാലോകത്തെ ഇതിനോടകം സ്‌ഥാനമുറപ്പിച്ച മലയാള നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സ്വഭാവ നടനായും മലയാളത്തിൽ മിന്നുന്ന പ്രകടനം കാഴ്‌ച വെക്കുന്ന താരത്തിന്റെ ഡബ്ബിങ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ട്’ എന്ന സിനിമയുടെ ഡബ്ബിങിനിടെയുള്ള വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. അഭിനയിക്കുന്നത് പോലെ തന്നെ കൈകൊണ്ടും ശരീരം കൊണ്ടും ആംഗ്യങ്ങള്‍ കാണിച്ച് താരം ഡബ്ബ് ചെയ്യുന്നത് വീഡിയോയിൽ കാണാം.
View this post on Instagram
സംവിധായകൻ തന്നെയാണ് ഷൈൻ അറിയാതെ ഈ വിഡിയോ ഷൂട്ട് ചെയ്യുകയും പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തത്.
ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോയ്‌ക്ക് പുറമെ ദേവ് മോഹന്‍, വിനായകന്‍, ലാല്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Most Read: പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് അനീസ് അന്‍സാരി







































