തിരുവനന്തപുരം: ചിറയിൻകീഴിൽ സ്കൂൾ ബസ് അപകടത്തിൽപെട്ട് വിദ്യാർഥിക്ക് പരിക്ക്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ചിറയിൻകീഴ് അഴൂരിൽ വെച്ചായിരുന്നു അപകടം.
കൊച്ചാലുമ്മൂട് എസ്എസ്എം ഹയർ സെക്കൻഡറി സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. 40 കുട്ടികളുമായി വരികയായിരുന്ന ബസ് മറിയുകയായിരുന്നു. ഒരു വിദ്യാർഥിയെ ഇറക്കിയ ശേഷം കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പുറകിലേക്ക് വന്ന് പോസ്റ്റിലിടിച്ച് മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
പെരുംകുഴി സ്വദേശിയായ അഞ്ചാം ക്ളാസ് വിദ്യാർഥി വിഷ്ണുവിനാണ് പരിക്കേറ്റത്. ബസ് ഡ്രൈവർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Most Read: യുക്രൈനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്







































