Tag: Accident Death
മരുതറോഡ് അപകടം; അമൃതയുടെ ജീവനെടുത്തത് കാറിന്റെ അമിതവേഗത
പാലക്കാട്: ദേശീയപാത മരുതറോഡ് ജങ്ഷനിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം റോഡിലെ വെളിച്ചക്കുറവും കാറിന്റെ അമിതവേഗതയുമാണെന്ന് പോലീസ്. കോഴിക്കോട് തിക്കോടി സ്വദേശിയും പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ താമസിക്കുന്ന അരുൺ കുമാറിന്റെ ഭാര്യ അമൃതയാണ്...
പത്തനംതിട്ടയിൽ മതിലിടിഞ്ഞ് വീണ് രണ്ട് കരാർ തൊഴിലാളികൾ മരിച്ചു
ആറൻമുള: പത്തനംതിട്ട ജില്ലാ റൈഫിൾ ക്ളബിന്റെ മതിൽ നിർമാണത്തിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് കരാർ തൊഴിലാളികൾ മരിച്ചു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് അപകടം. ബിഹാർ സ്വദേശികളായ രത്തൻ മണ്ഡൽ, ഗുഡുകുമാർ എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട...
കണ്ണൂരിൽ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുമരണം
കണ്ണൂർ: പാപ്പിനിശ്ശേരി കരിക്കാൻ കുളത്തിന് സമീപം കെഎസ്‌ടിപി റോഡിൽ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. ഓട്ടോ യാത്രക്കാരായ ഇരിണാവ് കണ്ണപുരം സ്വദേശികളായ റഷീദ (57), അലീമ (56) എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവർക്കും...
കാറിടിച്ച് റോഡിൽ വീണു, ലോറി കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
കൊല്ലം: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനമിടിച്ച് മരിച്ചു. മുരിക്കുമണ്ണിൽ ഐരക്കുഴി പ്ളാച്ചിറവട്ടത്ത് വീട്ടിൽ ഷൈല ബീവിയാണ് (51) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു....
കോന്നിയിൽ തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികൾ ഉൾപ്പടെ നാലുപേർ മരിച്ചു
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ നവദമ്പതികൾ ഉൾപ്പടെ നാലുപേർ മരിച്ചു. പുനലൂർ- മൂവാറ്റുപുഴ പാതയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു...
മൂവാറ്റുപുഴയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ആനിക്കാട് മാവിൻചുവടിൽ ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു ആയിരുന്നു. ആയവന വടക്കുംപാടത്ത് സെബിൻ ജോയിയാണ് (34)...
കളർകോട് അപകടം; ഒരു വിദ്യാർഥി കൂടി മരിച്ചു- മരണസംഖ്യ ആറായി
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ ആൽബിൻ ജോർജ് (20) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ...
അപകടം മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ; കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി റിപ്പോർട്
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിക്കാനിടയായ അപകടത്തിൽ, കാറോടിച്ച വിദ്യാർഥി ഗൗരീശങ്കറിനെ പ്രതിയാക്കി പോലീസ് റിപ്പോർട്. കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി ആദ്യം രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ...