Tag: Flash Flood
ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനം; പത്തുമരണം, കനത്ത നാശനഷ്‌ടമെന്ന് റിപ്പോർട്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനം. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്‌ടമുണ്ടായത്. പത്തുപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തകർ അപകട മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
കിഷ്‌ത്വാർ...
സിക്കിമിൽ മിന്നൽ പ്രളയം; 23 സൈനികരെ കാണാതായി- രക്ഷാപ്രവർത്തനം തുടങ്ങി
ഗാങ്ടോക്: സിക്കിമിൽ മിന്നൽ പ്രളയത്തിൽ സൈനികരെ കാണാതായി. സിക്കിമിലെ ടീസ്‌ത നദിയിലുണ്ടായ മിന്നൽ പ്രളയത്തിലാണ് 23 സൈനികരെ കാണാതായത്. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. ഇന്ന് രാവിലെ...
ഹിമാചലിൽ വീണ്ടും മേഘവിസ്‌ഫോടനം; രണ്ടുപേർ മരിച്ചു- 200ഓളം പേർ കുടുങ്ങിക്കിടക്കുന്നു
മാണ്ഡി: ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്‌ഫോടനം. മാണ്ഡി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ചു. വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പടെ 200ഓളം പേർ കുടുങ്ങിക്കിടക്കുകയാണ്. പത്ത് വീടുകൾ ഒലിച്ചുപോയി. മേഘവിസ്‌ഫോടനത്തെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടാവുകയായിരുന്നുവെന്ന് ഔദ്യോഗിക...
































