Tag: Israel-Hamas attack
ദോഹയിൽ ഇസ്രയേൽ ആക്രമണം; മധ്യസ്‌ഥ ചർച്ചകൾ അവസാനിപ്പിച്ചതായി ഖത്തർ
ദോഹ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ ആക്രമണം. കത്താര പ്രവിശ്യയിലായിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്‌ദങ്ങൾ കേട്ടതായും പുക ഉയരുകയും ചെയ്‌തെന്ന് പ്രദേശവാസികൾ പറയുന്നു. ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ...
ഇസ്രയേൽ ആക്രമണം; അനസ് അൽ ഷെരീഫ് അടക്കം 5 മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ജറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ഗാസ സിറ്റിയിൽ 5 മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ അൽഷിഫ ആശുപത്രിയുടെ മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ആശുപത്രിക്ക് സമീപത്തായി ഇവർ...
വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രയേലും യുഎസും
കയ്‌റോ: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന് അനുകൂല സമീപനവുമായി ഹമാസ്. 60 ദിവസത്തെ വെടിനിർത്തലിന് ഉടനടി ചർച്ചകൾക്ക് തയ്യാറാണെന്നാണ് ഹമാസ് പറഞ്ഞിരിക്കുന്നത്. സ്‌ഥിരമായി വെടിനിർത്തലിലേക്ക് നയിക്കുന്നതാവണം ഈ ചർച്ചകളെന്ന ഉറപ്പ് വേണമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ...
വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു, കരാർ ഹമാസ് അംഗീകരിക്കണം; ട്രംപ്
വാഷിങ്ടൻ: ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ സമ്മതമറിയിച്ചതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ പ്രതിനിധികൾ ഇസ്രയേലുമായി ഇക്കാര്യം ചർച്ച ചെയ്‌തെന്നും 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദ്ദേശം ഇറാൻ പിന്തുണയുള്ള ഹമാസ് കൂടി അംഗീകരിക്കണമെന്നും...
ഗാസയിൽ ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണം; 67 പേർ കൊല്ലപ്പെട്ടു
ജറുസലേം: ഗാസയിൽ ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണം. 67 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. പടിഞ്ഞാറൻ ഗാസയിലെ കടൽത്തീര കഫേയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേരും വെടിവയ്‌പ്പിൽ 22 പേരും കൊല്ലപ്പെട്ടു. മറ്റ് രണ്ടിടങ്ങളിലായി...
ഗാസയിൽ വെടിനിർത്തൽ ഉടൻ ഉണ്ടായേക്കും; സൂചന നൽകി ട്രംപ്
വാഷിങ്ടൻ: ഗാസയിൽ ഉടൻ വെടിനിർത്തൽ ഉണ്ടാകുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്‌തമാക്കി. ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന്...
ഗാസയിലെ സൈനിക നടപടി; ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ
ജറുസലേം: ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ. ഗാസയിലെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗാസയിലെ ആക്രമണം ഭീതിദമാണെന്നും കുഞ്ഞുങ്ങളുടെ അവസ്‌ഥ ദയനീയമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമർ പറഞ്ഞു....
ഗാസയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുംവരെ പിൻമാറില്ല; ബെന്യാമിൻ നെതന്യാഹു
ടെൽ അവീവ്: ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ പിൻമാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എക്‌സിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
''പോരാട്ടം ശക്‌തമാണ്. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണം ഞങ്ങൾ...






































