Tag: kannur news
നവീൻ ബാബുവിന് വിട നൽകാൻ നാട്; കളക്‌ട്രേറ്റിൽ പൊതുദർശനം- സംസ്‌കാരം വൈകിട്ട്
പത്തനംതിട്ട: അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് അന്ത്യാജ്‌ഞലി അർപ്പിച്ച് ജൻമനാട്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം വിലാപയാത്രയായി കളക്‌ട്രേട്ടിലെത്തിച്ചു. 11.30വരെയാണ് കളക്‌ട്രേറ്റിലെ പൊതുദർശനം.
ശേഷം വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദർശനത്തിന്...
‘ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം’; പരാതിയുമായി നവീന്റെ സഹോദരൻ
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. കണ്ണൂർ സിറ്റി പോലീസിനാണ് സഹോദരൻ പ്രവീൺ ബാബു പരാതി നൽകിയത്. പിപി ദിവ്യക്കും ആരോപണം...
നവീന്റെ സംസ്‌കാരം നാളെ; ദിവ്യയുടെ വീട്ടിലേക്ക് ഇന്ന് മാർച്ച്, കണ്ണൂരിൽ ഹർത്താൽ
കണ്ണൂർ: അഴിമതി ആരോപണത്തിന് പിന്നാലെ ആത്‍മഹത്യ ചെയ്‌ത കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും. പരിയാരം മെഡിക്കൽ കോളേജിലെ പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ...
നവീന്റെ മരണവാർത്ത ഞെട്ടിക്കുന്നത്, കൊലപാതകത്തിന് തുല്യമായ സംഭവം; വിഡി സതീശൻ
തിരുവനന്തപുരം: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ ആത്‍മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവീൻ ബാബുവിന്റെ മരണവാർത്ത ഞെട്ടിക്കുന്നതാണെന്ന് സതീശൻ...
ജില്ലാ പ്രസിഡണ്ടിന്റെ അഴിമതി ആരോപണം; കണ്ണൂർ എഡിഎം മരിച്ച നിലയിൽ
കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്‌ഫർ ലഭിച്ച അദ്ദേഹം...
പേര്യ ചുരം റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു മരണം; രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ: പേര്യ ചുരം റോഡിന്റെ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റ മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു...
കൂത്തുപറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം
കണ്ണൂർ: കൂത്തുപറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. ആയിത്തറ സ്വദേശി കുട്ടിയന്റവിട എം മനോഹരനാണ് മരിച്ചത്. കൂത്തുപറമ്പിനടുത്ത് കണ്ടംകുന്ന് പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ 8.15 ഓടെയാണ് അപകടം....
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡനം; മന്ത്രവാദിക്ക് 52 വർഷം തടവും പിഴയും
കണ്ണൂർ: തളിപ്പറമ്പിൽ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയായ 54 വയസുകാരന് 52 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ബദ്‌രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ...






































