Tag: Kerala Political Murder
രഞ്‌ജിത്തിന്റെ കൊലപാതകം; മൂന്നുപേർ പോലീസ് കസ്‌റ്റഡിയിൽ
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ മൂന്നുപേർ കസ്‌റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. സംശയാസ്‌പദമായി ഒരു ബൈക്കും പോലീസ് പരിശോധിക്കുന്നുണ്ട്.
രഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താത്ത സാഹചര്യത്തിൽ പോലീസിനെതിരെ...
രഞ്‌ജിത് വധക്കേസ്; പ്രതികളെ പിടികൂടാനാകാതെ പോലീസ്
ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസന്റെ കൊലയാളികളെ കണ്ടെത്താനാകാതെ പോലീസ്. എസ്‌ഡിപിഐ പ്രവർത്തകൻ ഷാനിന്റെ കൊലപാതകത്തിൽ രണ്ടുപേർ പിടിയിലായെങ്കിലും രഞ്‌ജിത്തിന്റെ കൊലയാളികൾ ഇപ്പോഴും കാണാമറയത്താണ്. ജില്ലയിൽ നിന്നുള്ള എസ്‌ഡിപിഐ പ്രവർത്തകരാണ് രഞ്‌ജിത്തിന്റെ...
ആലപ്പുഴയിൽ നിരോധനാജ്‌ഞ തുടരും; സംഘർഷ സാധ്യതയെന്ന് പോലീസ്
ആലപ്പുഴ: ജില്ലയിൽ ഇരട്ട രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ ക്രിമിനൽ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ചിരുന്ന നിരോധനാജ്‌ഞ ഡിസംബർ 22 രാവിലെ 6 വരെ ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്‌ടർ എ അലക്‌സാണ്ടർ...
ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസന്റെ മൃതദേഹം സംസ്‌കരിച്ചു
ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് അഡ്വ. രഞ്‌ജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ആലപ്പുഴ വലിയഴീക്കലിലെ കുടുംബവീട്ടിലാണ് സംസ്‌കാരം നടന്നത്.
ഒബിസി മോർച്ച സംസ്‌ഥാന സെക്രട്ടറി ആയിരുന്ന രഞ്‌ജിത്തിനെ ഞായറാഴ്‌ച രാവിലെ ആറരയോടെയാണ് വീട്ടിൽ...
രാഷ്‌ട്രീയ കൊലപാതകങ്ങൾ; എൻഐഎ വിവരങ്ങൾ തേടി
കോഴിക്കോട്: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ പോലീസിൽ നിന്നും എൻഐഎ വിവരങ്ങൾ തേടി. കേസിന്റെ വിശദാംശങ്ങളും ലഭ്യമായ രേഖകളും പോലീസിൽ നിന്നും ശേഖരിച്ചു. പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺ നമ്പറുകൾ, യാത്രാ വിവരങ്ങൾ, പശ്‌ചാത്തലം എന്നിവയിലാണ്...
രാഷ്‌ട്രീയ കൊലപാതകങ്ങൾ: ആഭ്യന്തര വകുപ്പിന്റെ വീഴ്‌ച, ഉത്തരവാദി മുഖ്യമന്ത്രി; കെ സുധാകരൻ
കോഴിക്കോട്: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിന്റെ വീഴ്‌ചയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആരോപിച്ചു. ആദ്യ കൊലപാതകം കഴിഞ്ഞപ്പോൾ തിരിച്ചടി ഉറപ്പായിരുന്നു. എന്നാൽ ഇത് തിരിച്ചറിയാൻ പോലീസിനായില്ല. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്നും...
ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവിന്റെ സംസ്‌കാരം ഇന്ന്
ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജിത് ശ്രീനിവാസന്റെ മൃതദേഹം ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ എത്തിച്ചു. സംസ്‍കാരം ഇന്ന് വൈകിട്ട് സ്വദേശമായ ആലപ്പുഴ വലിയഴീക്കലിൽ നടക്കും. വിലാപയാത്രയെ ചൊല്ലി ആലപ്പുഴ മെഡിക്കൽ കോളേജിൽ പോലീസും...
എസ്‌ഡിപിഐ നേതാവിന്റെ കൊലപാതകം; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി
ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പോലീസ് കാർ കണ്ടെത്തിയത്. മാരാരിക്കുളം പോലീസ് കാർ പരിശോധിക്കുകയാണ്. ഇത്...




































