Tag: kozhikode news
പോലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി
കോഴിക്കോട്: കോഴിക്കോട്ട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. പാളയത്തെ കെപി ട്രാവൽസ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് പോലീസ് എന്ന വ്യാജേന എത്തിയ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. പാളയം എംഎം...
ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയ സംഭവം; 39 ലക്ഷം രൂപ കണ്ടെടുത്തു
കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ നിർണായക വഴിത്തിരിവ്. മുഖ്യപ്രതി ഷിബിൻ ലാൽ തട്ടിയെടുത്ത 40 ലക്ഷത്തിൽ 39 ലക്ഷം രൂപ കണ്ടെത്തി. ഷിബിൻ ലാലിന്റെ വീടിന് അരകിലോമീറ്റർ...
തിരുവമ്പാടി കക്കാടംപൊയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു
കോഴിക്കോട്: തിരുവമ്പാടി കക്കാടംപൊയിൽ പീടികപ്പാറ തേനരുവിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ഏറ്റുമാനൂർ സ്വദേശി അവറാച്ചന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പാണ് കാട്ടാന കുത്തിമറിച്ചിട്ടത്. വീട്ടുമുറ്റത്ത് കാട്ടാന എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
തേനരുവി എസ്‌റ്റേറ്റിനടുത്ത്...
വളയത്ത് വ്യാപാര സ്‌ഥാപനത്തിന് സമീപം സ്‌റ്റീൽ ബോംബ് കണ്ടെത്തി
കോഴിക്കോട്: വളയത്ത് വ്യാപാര സ്‌ഥാപനത്തിന് സമീപം സ്‌റ്റീൽ ബോംബ് കണ്ടെത്തി. വലയം നിരവുമ്മൽ നടുക്കണ്ടിയിൽ ദാമോദരന്റെ കടയ്‌ക്ക് മുന്നിലാണ് വെടിമരുന്നുൾപ്പെട്ട സ്‌റ്റീൽ കണ്ടെയ്‌നർ കണ്ടെത്തിയത്. കണ്ടെയ്‌നറിന്റെ മൂടി തുറന്ന് വെടിമരുന്ന് ഉൾപ്പടെയുള്ളവ നിലത്ത്...
കാക്കൂരിൽ സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്
കോഴിക്കോട്: കാക്കൂരിൽ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ടരമണിയോടെയാണ് അപകടം നടന്നത്. ലോറിയുടെ മുൻഭാഗവും ബസിന്റെ ഒരുവശവും പൂർണമായും തകർന്നു.
ബാലുശ്ശേരിക്ക് വരികയിരുന്ന ബസും എതിർദിശയിൽ...
കോഴിക്കോട് 19 പേരെ കടിച്ച തെരുവുനായയ്‌ക്ക് പേ വിഷബാധ
കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തിൽ 19 പേരെ കടിച്ച തെരുവുനായയ്‌ക്ക് പേ വിഷബാധ സ്‌ഥിരീകരിച്ചു. കോർപ്പറേഷൻ ഡോഗ് സ്‌ക്വാഡ് പിടികൂടി പൂളക്കടവിലെ അനിമൽ ബർത്ത് കൺട്രോൾ ആശുപത്രിയിലേക്ക് മാറ്റിയ നായ കഴിഞ്ഞ ദിവസം...
ബാങ്ക് ജീവനക്കാരെ കവർച്ച ചെയ്‌ത കേസ്; പ്രതി പിടിയിൽ
കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇന്ന് പുലർച്ചെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്ന് പിടിയിലായത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള...
ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്തു; പ്രതിക്കായി തിരച്ചിൽ
കോഴിക്കോട്: ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് പ്രതി കടന്നുകളഞ്ഞു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവിൽ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കൈയിൽ നിന്നാണ്...