Tag: Loksabha Elections 2024
മൂന്നാം നരേന്ദ്രമോദി സർക്കാർ; സത്യപ്രതിജ്‌ഞ ഞായറാഴ്‌ച വൈകിട്ട് ആറുമണിക്ക്?
ന്യൂഡെൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഞായറാഴ്‌ച വൈകിട്ട് ആറുമണിക്ക് നടക്കുമെന്ന് സൂചന. നേരത്തെ എട്ടിന് സത്യപ്രതിജ്‌ഞ നടത്താനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും എൻഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ...
സുരേഷ് ഗോപിയെ ഡെൽഹിക്ക് വിളിപ്പിച്ചു; സഹമന്ത്രി സ്‌ഥാനം ലഭിക്കുമെന്ന് സൂചന
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിയെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി ഡെൽഹിയിലെത്തുന്നത്. ഇന്ന് വൈകിട്ട് 6.55ന്...
സർക്കാർ രൂപീകരണം; സുപ്രധാന പദവികൾ ആവശ്യപ്പെട്ട് ഘടകകക്ഷികൾ; ബിജെപിക്ക് സമ്മർദ്ദം
ന്യൂഡെൽഹി: മൂന്നാം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട ചർച്ചകൾ നടക്കവേ, എൻഡിഎയിൽ സമ്മർദ്ദം ശക്‌തമാക്കി ഘടകകക്ഷികൾ. സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ജനതാദൾ യുണൈറ്റഡും (ജെഡിയു)...
ഉപതിരഞ്ഞെടുപ്പ് ചർച്ചയിൽ കോൺഗ്രസ്; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ പരിഗണനയിൽ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ച് കോൺഗ്രസ് നേതൃത്വം. പാലക്കാട്ട് ഷാഫി പറമ്പിലിന്റെ പകരക്കാരനായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി...
ശക്‌തമായ പ്രതിപക്ഷമാകാൻ ഇന്ത്യാ മുന്നണി; സർക്കാർ രൂപീകരണ നടപടികൾ ആരംഭിച്ച് എൻഡിഎ
ന്യൂഡെൽഹി: ലോക്‌സഭയിൽ ശക്‌തമായ പ്രതിപക്ഷമായി തുടരാൻ ഇന്ത്യാ മുന്നണി യോഗത്തിൽ തീരുമാനം. ബിജെപിയുടെ ഫാസിസ്‌റ്റ് ഭരണത്തിനെതിരായ പോരാട്ടം തുടരുമെന്ന് യോഗത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ...
തോമസ് ഐസക്കിന്റെ തോൽവി; ഏരിയ കമ്മിറ്റി അംഗത്തിന്റെ പോസ്‌റ്റ് വിവാദത്തിൽ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോമസ് ഐസക്കിന്റെ തോൽവിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പരസ്യ പ്രതിഷേധം. സ്‌ഥാനാർഥി നിർണയം പാളിയെന്ന സൂചന നൽകി ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
സംസ്‌ഥാന...
നിതീഷ് കുമാറിനായി വടംവലി; തേജസ്വി യാദവിനൊപ്പം ഒരേ വിമാനത്തിൽ യാത്ര
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നിർണായക ചർച്ചകൾ നടക്കവേ, നിതീഷ് കുമാറിനായി വടംവലി നടത്തി ബിജെപിയും ഇന്ത്യാ സഖ്യവും. 543 അംഗ സഭയിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം...
തീരുമാനം തെറ്റിയില്ല, വെറുപ്പിന്റെ രാഷ്‌ട്രീയം കളിക്കുന്നത് കോൺഗ്രസ്; പത്‌മജ വേണുഗോപാൽ
തൃശൂർ: തൃശൂരിൽ മൂന്നാം സ്‌ഥാനത്തായ സഹോദരൻ കെ മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തോൽവിക്ക് ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും ബിജെപി നേതാവ് പത്‌മജ വേണുഗോപാൽ. രാഷ്‌ട്രീയമായി രണ്ടു ചേരിയിലാണെങ്കിലും അദ്ദേഹം ഇപ്പോഴും തന്റെ സഹോദരൻ...