Tue, Oct 21, 2025
30 C
Dubai
Home Tags Malayali Lory Driver Missing

Tag: Malayali Lory Driver Missing

ഗംഗാവലി പുഴയിൽ സംശയകരമായ സിഗ്‌നൽ; തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങില്ലെന്ന് സൈന്യം

ബെംഗളൂരു: കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിലിൽ നിർണായക സൂചന ലഭിച്ചതായി സൈന്യം. ഗംഗാവലി പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്‌നൽ ലഭിച്ചിട്ടുണ്ടെന്നും തിരച്ചിൽ അവസാനിപ്പിച്ച്...

‘അർജുൻ അപകട സ്‌ഥലം കഴിഞ്ഞുപോയിട്ടില്ല’; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി കാർവാർ എസ്‌പി

കാർവാർ: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം ഭൂമിക്കടിയിലായ അർജുൻ ഹൈവേയിലൂടെ അപകട സ്‌ഥലത്തേക്ക്‌ പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി കാർവാർ എസ്‌പി എം നാരായണ. വാഹനം ചെക്ക്പോസ്‌റ്റ് കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചതെന്ന്...

അർജുനായുള്ള തിരച്ചിൽ ഏഴാംനാൾ; കൂടുതൽ സാങ്കേതിക ഉപകരണങ്ങൾ എത്തിക്കും

ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഏഴാം ദിനത്തിലേക്ക് കടന്നു. ഇന്നലെ സൈന്യം തിരച്ചിൽ നടത്തിയെങ്കിലും അർജുനെയും ലോറിയും കണ്ടെത്താനായില്ല. ഇന്ന്...

98 ശതമാനം മണ്ണ് നീക്കിയിട്ടും ലോറിയില്ല; തിരച്ചിൽ ഇനി ഗംഗാവലി പുഴയിലേക്ക്

ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ അതീവ ദുഷ്‌കരം. മണ്ണിടിച്ചിലിൽ റോഡിലേക്ക് വീണ 98 ശതമാനം മണ്ണും നീക്കിയെന്നും, ഇത്രയും തിരഞ്ഞിട്ടും...

ലോറിയുടെ കാബിന് രാജ്യാന്തര നിലവാരം; മണ്ണ് മൂടിയാലും തകരില്ല- അർജുനായി പ്രതീക്ഷ

തിരുവനന്തപുരം: ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേരളം മുഴുവൻ അർജുൻ ജീവനോടെ തിരിച്ചുവരുമെന്ന...

അർജുനായുള്ള തിരച്ചിൽ ആറാംനാൾ; രക്ഷാദൗത്യത്തിന് കരസേനയും

ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ നടത്തിയ റഡാർ പരിശോധനയിൽ സിഗ്‌നൽ ലഭിച്ച ഭാഗത്തായിരിക്കും ഇന്ന്...

പ്രതീക്ഷയ്‌ക്ക്‌ മങ്ങൽ? അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി

ബെംഗളൂരു: കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. നാളെ അതിരാവിലെ പുനരാരംഭിക്കും. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ...

പ്രാർഥനയോടെ കേരളം; അർജുനായുള്ള തിരച്ചിൽ തുടരുന്നു

ബെംഗളൂരു: കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. മോശം കാലാവസ്‌ഥയെ തുടർന്ന് ഇന്നലെ രാത്രി ഒമ്പത് മണിയോടെ തിരച്ചിൽ നിർത്തിവെച്ചിരുന്നു. മണ്ണിടിച്ചിൽ ഭാഗത്തുള്ള പ്രദേശത്താണ്...
- Advertisement -