Fri, Jan 23, 2026
17 C
Dubai
Home Tags Operation Sindoor

Tag: Operation Sindoor

ചാരവൃത്തി; പഹൽഗാം ആക്രമണത്തിന് മുൻപ് ജ്യോതി പാക്കിസ്‌ഥാൻ സന്ദർശിച്ചു, നിർണായക വിവരം

ന്യൂഡെൽഹി: പാക്കിസ്‌ഥാന് ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്‌റ്റിലായ വനിതാ വ്‌ളോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിന് മുൻപ് പാക്കിസ്‌ഥാൻ സന്ദർശിച്ചതായി ഹരിയാന പോലീസ്. ജ്യോതിയെ പോലീസിന് അഞ്ചുദിവസത്തെ കസ്‌റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ നടത്തിയ...

വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ പാക്കിസ്‌ഥാൻ; ബിലാവൽ ഭൂട്ടോ നയിക്കും 

ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാക്കിസ്‌ഥാനും വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനൊരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അയക്കാനാണ് പാക്കിസ്‌ഥാന്റെ നീക്കം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇക്കാര്യം അറിയിച്ചതായി...

‘ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിടുന്നുവെന്ന് പാക്കിസ്‌ഥാനെ അറിയിച്ചത് എന്തിന്? അനുമതി നൽകിയതാര്’

ന്യൂഡെൽഹി: ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര സർക്കാർ പാക്കിസ്‌ഥാനെ നേരത്തെ അറിയിച്ചുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഭീകര കേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നതിനെ കുറിച്ച് പാക്കിസ്‌ഥാനെ മുൻകൂട്ടി അറിയിച്ചത് എന്തിനാണെന്ന്...

പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് നിർദ്ദേശിച്ചില്ല, ഉൾപ്പെടുത്തി കേന്ദ്രം; ബഹുമതിയെന്ന് തരൂർ

ന്യൂഡെൽഹി: ലോകരാജ്യങ്ങൾക്ക് മുന്നിൽ പഹൽഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി അടുത്തയാഴ്‌ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിലേക്ക് നിർദ്ദേശിച്ച എംപിമാരുടെ പേര് പുറത്തുവിട്ട് കോൺഗ്രസ്. ഇതിൽ ശശി...

നൂർ ഖാൻ ഉൾപ്പടെയുള്ള വ്യോമതാവളങ്ങൾ ആക്രമിച്ചു; ഒടുവിൽ സമ്മതിച്ച് പാക്ക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾ അക്രമിച്ചുവെന്ന് സമ്മതിച്ച് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. വെള്ളിയാഴ്‌ച സൈനിക ഉദ്യോഗസ്‌ഥർ ഉൾപ്പടെ പങ്കെടുത്ത ചടങ്ങിലാണ് പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്‌താവന. നൂർ ഖാൻ ഉൾപ്പടെയുള്ള തന്ത്രപ്രധാനമായ പാക്ക്...

ഭീകരതയ്‌ക്കെതിരെ പ്രചാരണം; പ്രതിനിധി സംഘത്തെ ശശി തരൂർ നയിക്കും

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തിൽ തുറന്നുകാട്ടുന്നതിനായി അടുത്തയാഴ്‌ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂരും. ഇന്ത്യയിലെ വിദേശകാര്യ പാർലമെന്ററി പാനലിന്റെ തലവൻ കൂടിയായ ശശി...

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, ഇപ്പോൾ കണ്ടത് ട്രെയിലർ മാത്രം; രാജ്‌നാഥ്‌ സിങ്

ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും കണ്ടത് വെറും ട്രെയിലർ മാത്രമാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്. ഗുജറാത്തില ഭുജിൽ സൈനിക താവളം സന്ദർശിക്കുമ്പോഴായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം. പാക്ക് ഭീകരവാദത്തെ തുടച്ചുനീക്കും. ഇപ്പോഴത്തേത് ട്രെയിലർ മാത്രമാണെന്നും...

സംയോജിത ചർച്ചയ്‌ക്ക്‌ തയ്യാറെന്ന് പാക്ക് ഉപപ്രധാനമന്ത്രി; പ്രതികരിക്കാതെ ഇന്ത്യ

ഇസ്‌ലാമാബാദ്: എല്ലാ തർക്കങ്ങളും പരിഹരിക്കാൻ ഇന്ത്യയുമായി സംയോജിത ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് പാക്ക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്‌ഹാഖ്‌ ദർ. പാക്ക് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെടിനിർത്തൽ മേയ് 18...
- Advertisement -