Tag: Road Accident Death
കോഴിക്കോട് കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം; അപകടം സീബ്രാ ലൈനിൽ
കോഴിക്കോട്: മാവൂർ റോഡ് പുതിയ സ്‌റ്റാൻഡിന് സമീപം കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. നടുവണ്ണൂർ ഉള്ള്യേരി സ്വദേശി ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ അമിത വേഗത്തിലെത്തിയ കാർ...
നിയന്ത്രണംവിട്ട കാറിടിച്ചു; ചികിൽസയിൽ ആയിരുന്ന മാദ്ധ്യമ പ്രവർത്തകൻ മരിച്ചു
കോഴിക്കോട്: നിയന്ത്രണംവിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന മാദ്ധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്‌ദുർ റഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി...
കൊല്ലത്ത് കെഎസ്ആർടിസിയും എസ്‍യുവിയും കൂട്ടിയിടിച്ച് മൂന്നുമരണം
കൊല്ലം: ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ഫാസ്‌റ്റ് പാസഞ്ചറും എസ്‌യുവി വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. എസ്‌യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്‌മുക്ക് പ്രിൻസ് വില്ലയിൽ പ്രിൻസ് തോമസ് (44), മക്കളായ...
സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ബസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. രക്ഷിതാവിനൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിൽ പോകുന്നതിനിടെ കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയും തുടർന്ന്...
തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടർ മറിഞ്ഞ് വിദ്യാർഥി മരിച്ചു
കൂത്തുപറമ്പ്: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞ് വിദ്യാർഥി മരിച്ചു. കാര്യാട്ടുപുറം സ്വദേശി വൈഷ്‌ണവ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ മൂര്യാട് കൊളുത്തുപറമ്പിലായിരുന്നു അപകടം.
സ്‌കൂട്ടറിൽ വരികയായിരുന്ന വൈഷ്‌ണവിന്റെ വാഹനത്തിന്...
സ്വകാര്യ ബസുകളുടെ മൽസരയോട്ടം; കണ്ണൂരും കോഴിക്കോടും പ്രതിഷേധം, ബസുകൾ തടഞ്ഞു
കോഴിക്കോട്: സ്വകാര്യ ബസുകളുടെ മൽസരയോട്ടത്തിൽ കണ്ണൂരും കോഴിക്കോടും വ്യാപക പ്രതിഷേധം. ഇന്നലെ കണ്ണൂരിൽ സ്വകാര്യ ബസിടിച്ച് കണ്ണോത്ത് ചാൽ സ്വദേശി ദേവാനന്ദ് മരിച്ചിരുന്നു. ഇതിനെതിരെ നടന്ന പ്രതിഷേധത്തിൽ കാടാച്ചിറയിൽ കെഎസ്‌യു- യൂത്ത് കോൺഗ്രസ്...
വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകൾ തടഞ്ഞ് നാട്ടുകാർ, സംഘർഷം
കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് തടയൽ സമരത്തിൽ സംഘർഷമുണ്ടായി. ബസ് തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് കസ്‌റ്റഡിയിലെടുത്തവരെ...
പേരാമ്പ്രയിൽ ബൈക്ക് യാത്രക്കാരൻ ബസിടിച്ച് മരിച്ചു; നാട്ടുകാരുടെ പ്രതിഷേധം
കോഴിക്കോട്: പേരാമ്പ്രയിൽ കക്കാട് ബസ് സ്‌റ്റോപ്പിന് മുൻവശം ബൈക്ക് യാത്രക്കാരൻ ബസിടിച്ച് മരിച്ചു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞുവീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ടയർ...