Thu, Jan 22, 2026
20 C
Dubai
Home Tags Sabarimala Gold Plating Controversy

Tag: Sabarimala Gold Plating Controversy

‘പ്രതിപക്ഷം അതിരുവിട്ടു, സ്‌പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യം, നടപടിയുണ്ടാകും’

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ ശക്‌തമായ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പലതരം പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെന്നും സ്‌പീക്കറുടെ മുഖം മറച്ച...

ശബരിമല സ്വർണപ്പാളി വിവാദം; മുരാരി ബാബുവിന് സസ്‌പെൻഷൻ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്‌തു. നിലവിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ്. തിരുവനന്തപുരത്ത് നടന്ന...

ശബരിമല സ്വർണപ്പാളി വിവാദം; മന്ത്രി രാജിവെക്കണം, നിയമസഭ ഇന്നും പ്രക്ഷുബ്‌ധം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്‌ധം. ദേവസ്വം മന്ത്രി വിഎൻ വാസവന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസമാണ് സഭ പ്രക്ഷുബ്‌ധമാകുന്നത്. ശബരിമലയിലെ സ്വർണമോഷണം ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഉന്നയിച്ചു....

ശബരിമല സ്വർണപ്പാളി വിവാദം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം (എസ്ഐടി) പ്രഖ്യാപിച്ച് ഹൈക്കോടതി. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംസ്‌ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്‌ഥരും...

‘അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ’; സഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയം ഉന്നയിച്ചു. സ്വർണം കാണാതായ സംഭവത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡണ്ടും രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ...

ശബരിമല സ്വർണപ്പാളി വിവാദം; ‘പ്രതിഷേധ ജ്യോതി’യുമായി പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം. വിശ്വാസികളെ അണിനിരത്തി കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഈമാസം ഒമ്പതിന് പത്തനംതിട്ടയിൽ 'പ്രതിഷേധ ജ്യോതി' എന്ന പേരിലാണ് ആദ്യപരിപാടി സംഘടിപ്പിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി...

തന്നത് ചെമ്പ് പാളികൾ, ദേവസ്വം രേഖകളിലും അതാണ് രേഖപ്പെടുത്തിയത്; ഉണ്ണിക്കൃഷ്‌ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണിക്കൃഷ്‌ണൻ പോറ്റി. തനിക്ക് തന്നത് ചെമ്പ് പാളികളാണ്. ദേവസ്വം രേഖകളിലും അതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് സ്വർണം പൂശിയിരുന്നോ എന്ന് തനിക്കറിയില്ലെന്നും സ്വർണപ്പാളി പ്രദർശന...

സ്വർണപ്പാളി വിവാദം; ശബരിമലയിലെ വാതിലെന്ന പേരിൽ ചെന്നൈയിലും പ്രദർശനം

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റി നിർമിച്ച കവാടം ചെന്നൈയിൽ പ്രദർശനത്തിന് വെച്ചതായി വിവരം. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ശ്രീകോവിലിന്റെ വാതിലെന്ന പേരിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റി ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലേക്ക്...
- Advertisement -