Tag: US President Donald Trump
ട്രംപ്- സെലെൻസ്‌കി കൂടിക്കാഴ്‌ചയിൽ വാക്കേറ്റം; സംയുക്‌ത വാർത്താസമ്മേളനം റദ്ദാക്കി
വാഷിങ്ടൻ: യുക്രൈൻ പ്രസിഡണ്ട് വ്ലോഡിമിർ സെലെൻസ്‌കിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ വാക്കേറ്റം. ഇതേ തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞു. ഓവൽ ഓഫീസിൽ നടന്ന നാടകീയമായ ചർച്ചയ്‌ക്കിടെ സെലെൻസ്‌കിയുമായി അതിരൂക്ഷ തർക്കത്തെ...
നിർണായക ചുവടുവെയ്‌പ്പ്; ധാതുഖനന കരാറിന് യുഎസ്-യുക്രൈൻ ധാരണ
വാഷിങ്ടൻ: റഷ്യ-യുക്രൈൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ നീക്കം തുടരുന്നതിനിടെ പുതിയ ചുവടുവെപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നിർണായക ധാതുഖനന കരാറിന് യുഎസും യുക്രൈനും ധാരണയായെന്നാണ് റിപ്പോർട്.
അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്...
എഫ്ബിഐ ഡയറക്‌ടറായി ഇന്ത്യൻ വംശജൻ; കാഷ് പട്ടേൽ ചുമതലയേറ്റു
വാഷിങ്ടൻ: യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷന്റെ (എഫ്ബിഐ) പുതിയ ഡയറക്‌ടറായി ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ ചുമതലയേറ്റു. ഭഗവത് ഗീതയിൽ തൊട്ടായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്‌ഞ. സഹോദരി, പങ്കാളി അലക്‌സിസ് വിൽക്കിൻസ്...
‘സ്‌ത്രീകളെയും കുട്ടികളെയും തിരിച്ചയച്ചത് കൈവിലങ്ങ് വെയ്‌ക്കാതെ’; പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: അനധികൃത കുടിയേറ്റക്കാരായ സ്‌ത്രീകളെയും കുട്ടികളെയും യുഎസ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത് കൈവിലങ്ങ് വെയ്‌ക്കാതെയും ചങ്ങലയ്‌ക്ക് ഇടാതെയുമാണെന്ന് വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞയാഴ്‌ച തിരിച്ചെത്തിയ 228 കുടിയേറ്റക്കാരിൽ ഉൾപ്പെട്ട സ്‌ത്രീകളേയും കുട്ടികളെയുമാണ് ചങ്ങലയ്‌ക്കിടാതെ തിരിച്ചയച്ചത്.
ഫെബ്രുവരി അഞ്ചിന്...
‘ഹമാസ് കൈമാറിയത് ഷിറിയുടെ മൃതദേഹമല്ല’; ഗുരുതര കരാർ ലംഘനം നടന്നെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഹമാസ് കഴിഞ്ഞദിവസം കൈമാറിയ മൃതദേഹങ്ങളിൽ ഒരെണ്ണം ബന്ദികളുടേതല്ലെന്ന് ഇസ്രയേൽ സൈന്യം. 2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിലേക്ക് കടന്ന് ഹമാസ് ബന്ദികളാക്കിയ ബീബസ് കുടുംബത്തിലെ 33-കാരി ഷിറി ബീബസിന്റേതെന്ന് അവകാശപ്പെട്ട് ഹമാസ്...
‘സഹായിക്കണം’; യുഎസ് നാടുകടത്തിയ ഇന്ത്യക്കാരടക്കം 300ഓളം പേർ പാനമയിൽ തടവിൽ
പാനമ സിറ്റി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരടക്കം മൂന്നോറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിലെന്ന് റിപ്പോർട്. ഇന്ത്യ, ഇറാൻ, നേപ്പാൾ, ശ്രീലങ്ക, പാകിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് മധ്യ അമേരിക്കൻ രാജ്യമായ...
സെലെൻസ്‌കി ഏകാധിപതി, മാറിയില്ലെങ്കിൽ രാജ്യം അവശേഷിക്കില്ല; മുന്നറിയിപ്പുമായി ട്രംപ്
മയാമി: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലേറിയ ഏകാധിപതിയാണ് സെലെൻസ്‌കിയെന്നും, അദ്ദേഹം എത്രയും പെട്ടെന്ന് മാറിയില്ലെങ്കിൽ രാജ്യം അവശേഷിക്കില്ലെന്നും സാമൂഹിമ മാദ്ധ്യമമായ ട്രൂത്തിലൂടെ...
എന്തിനാണ് ഇന്ത്യക്ക് പണം നൽകുന്നത്? ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്ന്; ട്രംപ്
വാഷിങ്ടൻ: ഇന്ത്യക്ക് നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തലാക്കിയ തീരുമാനത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുഎസ് നൽകിവരുന്ന 21 ദശലക്ഷം ഡോളറിന്റെ (2.1 കോടി ഡോളർ) സഹായം നിർത്തലാക്കാൻ ദിവസങ്ങൾക്ക് മുൻപ്...




































