Tag: wayanad news
ഒമൈക്രോൺ; ജില്ലയിൽ ആശങ്കപെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ്
വയനാട്: ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ആശങ്കപെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ്. ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വാക്‌സിനേഷൻ അടക്കമുള്ള നടപടികൾ വേഗത്തിലാക്കാനും ജില്ലാ ആരോഗ്യവിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട്ടിൽ ആദ്യമായാണ്...
ആലത്തൂർ എസ്‌റ്റേറ്റ് നടത്തിപ്പ്; നടപടികൾ ഊർജിതമാക്കി വകുപ്പുകൾ
വയനാട്: കാട്ടിക്കുളം ആലത്തൂർ എസ്‌റ്റേറ്റിന്റെ നടത്തിപ്പിനായി നിയമിച്ച മാനേജർ മാനന്തവാടി ഭൂരേഖാ തഹസിൽദാർ എംജെ അഗസ്‌റ്റ്യന്റെ നേതൃത്വത്തിൽ റവന്യൂ, തൊഴിൽ വകുപ്പുകൾ നടപടി ഊർജിതമാക്കി. വകുപ്പ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ എസ്‌റ്റേറ്റിൽ കണക്കെടുപ്പ് ആരംഭിച്ചു....
വന്യമൃഗശല്യം; അതിർത്തിയിൽ കർണാടക മാതൃക തൂക്കുവേലി സ്‌ഥാപിക്കും
വയനാട്: മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ വനാതിർത്തികളിൽ തൂക്കുവേലി സ്‌ഥാപിക്കും. കർണാടക മാതൃകയിലുള്ള തൂക്കുവേലി ആദ്യഘട്ടത്തിൽ വന്യമൃഗ ശല്യം രൂക്ഷമായ കർണാടക വനാതിർത്തിയിലാണ് സ്‌ഥാപിക്കുകയെന്ന് ഐസി ബാലകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. എംഎൽഎ ഫണ്ടിൽ നിന്ന്...
വാഹന പരിശോധന; പുതുവർഷത്തിൽ 2.36 ലക്ഷം രൂപ പിഴ ഈടാക്കി
കൽപ്പറ്റ: മോട്ടോർ വാഹനവകുപ്പ് പുതുവർഷത്തിൽ നടത്തിയ പരിശോധനയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചവരിൽ നിന്ന് 2,36,350 രൂപ പിഴ ഈടാക്കി. പുതുവർഷ പുലരി അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 'സുരക്ഷിത പുലരി...
ഒരു ഡോക്‌ടർ മാത്രം; ബത്തേരി താലൂക്ക് ആശുപത്രിയിൽ ഗർഭിണികൾക്ക് ദുരിതം
വയനാട്: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തുന്ന ഗർഭിണികൾക്ക് ദുരിതം. ശാരീരിക അവശതയിൽ നിറവയറുമായി കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിൽ എത്തിയാലും ഡോക്‌ടറെ കാണാനാകാതെ മടങ്ങേണ്ട ഗതികേടിലാണ് ഗർഭിണികൾ. ആശുപത്രിയിൽ ആവശ്യത്തിന് ഗൈനക്കോളജിസ്‌റ്റുമാർ ഇല്ലാത്തതാണ്...
വയനാട് ചുരത്തിൽ ചോക്ളേറ്റ് കയറ്റിവന്ന ലോറി മറിഞ്ഞു
വൈത്തിരി: വയനാട് ചുരത്തിലെ എട്ടാം വളവിന് സമീപം ലോറി മറിഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ലോറി താഴ്‌ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ...
പൂക്കോട് സർവകലാശാല ഫാമിലെ കുതിര ചത്തു; പേവിഷ ബാധയെന്ന് സംശയം
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല ഫാമിലെ കുതിര ചത്തു. അഞ്ച് വയസുള്ള പോണി വിഭാഗത്തിൽപെട്ട കുതിരയാണ് മൂന്ന് ദിവസം അവശയായി കിട്ടുന്നതിന് ശേഷം ചത്തത്. കുതിരക്ക് പേവിഷബാധ ലക്ഷണങ്ങൾ ഉണ്ടയിരുന്നതായാണ് അധികൃതർ നൽകുന്ന...
കുറുക്കൻ മൂലയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ
മാനന്തവാടി: കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. കുറുക്കൻമൂല കാവേരിപ്പൊയിൽ ഭാഗത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്. 28 ദിവസത്തോളം തുടർന്ന കടുവാ ഭീതിയിൽ നിന്ന് കരകയറുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും കാൽപ്പാടുകൾ കണ്ടത്. ഇന്നലെ രാവിലെ...





































