ഒമൈക്രോൺ; ജില്ലയിൽ ആശങ്കപെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ്

By Trainee Reporter, Malabar News
omicrone-virus
Ajwa Travels

വയനാട്: ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ആശങ്കപെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ്. ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വാക്‌സിനേഷൻ അടക്കമുള്ള നടപടികൾ വേഗത്തിലാക്കാനും ജില്ലാ ആരോഗ്യവിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട്ടിൽ ആദ്യമായാണ് ഇന്നലെ ഒമൈക്രോൺ സ്‌ഥിരീകരിക്കുന്നത്.

രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുഎഇയിൽ നിന്ന് എത്തിയ 26 കാരിക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. മാനന്തവാടി താലൂക്ക് സ്വദേശിനിയാണ്. കഴിഞ്ഞ മാസം 28ന് യുഎഇയിൽ നിന്ന് എത്തിയ അന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌.

ഒമൈക്രോൺ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്രവം തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജി വൈറോളജി ലാബിൽ അയക്കുകയും ഇന്നലെ ഫലം പോസിറ്റിവ് ആവുകയുമായിരുന്നു. എന്നാൽ, ഭയപ്പെടേണ്ട സാഹചര്യം ജില്ലയിൽ ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.

Most Read: മൽസ്യ തൊഴിലാളിക്ക് ക്രൂരമർദ്ദനം; പോലീസിനെതിരെ വീണ്ടും പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE