‘പ്രത്യക്ഷ അഴിമതി, ഗുരുതരം’; പിഎസ്‌സിക്കെതിരെ വടിയെടുത്ത് ഹൈക്കോടതി

കേരളത്തിൽ ഏറ്റവും ഉയർന്ന ശമ്പള സ്‌കെയിലുള്ള ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 ഉത്തരങ്ങൾക്ക് മാർക്ക് ഇടാതിരുന്ന സംഭവത്തിലാണ് പിഎസ്‌സിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

By Senior Reporter, Malabar News
High Court

കൊച്ചി: പരീക്ഷാ ക്രമക്കേടുകൾ പിഎസ്‌സിക്കെതിരെ വടിയെടുത്ത് ഹൈക്കോടതി. കേരളത്തിൽ ഏറ്റവും ഉയർന്ന ശമ്പള സ്‌കെയിലുള്ള ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 ഉത്തരങ്ങൾക്ക് മാർക്ക് ഇടാതിരുന്നത് പ്രത്യേക്ഷ അഴിമതി അല്ലേ എന്ന് കോടതി ചോദിച്ചു. സംഭവം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനം വേണ്ടേ എന്നും ചോദിച്ചു.

അന്വേഷണം തടയണമെന്ന പിഎസ്‌സിയുടെ ഹരജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ വിമർശനം. മൂല്യനിർണയത്തിലെ പിഴവ് ക്ളറിക്കൽ പിഴവാണെന്നായിരുന്നു പിഎസ്‌സിയുടെ വാദം. എന്നാൽ, ഇത് ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമാണെന്ന് സർക്കാർ അഭിഭാഷകൻ മറുവാദം ഉന്നയിച്ചു. പരീക്ഷയിലെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ക്ളറിക്കൽ പിഴവാണെന്ന് പറയാനാകില്ലെന്ന് കോടതിയും നിരീക്ഷിച്ചു.

അന്വേഷണം തടയണമെന്ന വാദം ശരിയല്ല. പിഎസ്‌സി കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ്. പിഎസ്‌സിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം. ഗുരുതരമായ ആരോപണമാണ് ഉയർന്നത്. 58 ചോദ്യങ്ങൾ മാറ്റുന്നത് എങ്ങനെയാണ്. ഇതിനെയാണ് അഴിമതി എന്ന് പറയുന്നത്. ഇതൊരു വൻകിട അഴിമതിയാണ്. പിഎസ്‌സിക്കെതിരെ ഒന്നും അന്വേഷിക്കരുതെന്നാണോ നിലപാടെന്നും കോടതി ചോദിച്ചു.

യുവാക്കളുടെ പ്രതീക്ഷയാണ് പിഎസ്‌സി. അതിനെ തകർക്കുന്ന നടപടികൾ അനുവദിക്കാനാകില്ല. പിഎസ്‌സി ഉദ്യോഗസ്‌ഥർ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യം സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 180ലേറെ പരാതികൾ പിഎസ്‌സിക്കതിരെ ഉണ്ടെന്നും സർക്കാർ കോടതിയെ ധരിപ്പിച്ചു.

എന്തുകൊണ്ടാണ് അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാത്തതെന്ന് കോടതി ചോദിച്ചു. പിഎസ്‌സി അന്വേഷണവുമായി സഹകരിക്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. അന്വേഷണം തടയണമെന്ന പിഎസ്‌സിയുടെ ഹരജി നിലനിൽക്കില്ലെന്ന് വ്യക്‌തമാക്കിയ കോടതി, വാദം കേൾക്കുന്നത് അടുത്ത വ്യാഴാഴ്‌ചത്തേക്ക് മാറ്റി.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE