മൽസ്യ തൊഴിലാളിക്ക് ക്രൂരമർദ്ദനം; പോലീസിനെതിരെ വീണ്ടും പരാതി

By News Desk, Malabar News
woman found death
Representational Image
Ajwa Travels

ആലപ്പുഴ: പുന്നപ്രയിൽ മൽസ്യ തൊഴിലാളിയായ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. കർഫ്യു ലംഘിച്ചെന്ന് ആരോപിച്ച് ഡിസംബർ 31നാണ് പുന്നപ്രയിലെ അമൽ ബാബുവിനെ പോലീസ് മർദ്ദിച്ചത്.

പുതുവൽസര രാത്രിയിൽ സഹോദരിയെ ബൈക്കിൽ വീട്ടിലാക്കി മടങ്ങി വരുന്നത് വഴി പോലീസ് കൈ കാണിച്ചിരുന്നു. എന്നാൽ, വണ്ടി നിർത്താതെ പോയി എന്ന് പറഞ്ഞ് പോലീസ് അടിച്ചുവീഴ്‌ത്തുകയായിരുന്നു എന്നാണ് പരാതി. തെറി വിളിച്ചെന്ന് ആരോപിച്ചാണ് പോലീസ് മർദ്ദിച്ചതെന്നും അമൽ പറയുന്നു. തന്റെ വില കൂടിയ ഫോൺ പോലീസ് നശിപ്പിച്ചെന്നും പിന്നീട് പുന്നപ്ര സ്‌റ്റേഷനിലിട്ട് മർദ്ദിച്ചെന്നുമാണ് യുവാവിന്റെ ആരോപണം.

പിറ്റേന്ന് വൈദ്യ പരിശോധനക്കായി ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പേടി കാരണമാണ് മർദ്ദനമേറ്റ കാര്യം ആശുപത്രിയിൽ പറയാതിരുന്നതെന്നും അമൽ പറയുന്നു.

അമലിന്റെ വലതുകൈ ഒഴികെ ബാക്കി ശരീരഭാഗങ്ങളിലെല്ലാം സാരമായ പരിക്കേറ്റിട്ടുണ്ട്. അമലിനെതിരെ പുന്നപ്ര സ്‌റ്റേഷനിൽ ഒരു പെറ്റി കേസും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

Also Read: പോലീസിന്റെ തെറ്റ് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല; കാനം രാജേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE