ആൾക്കൂട്ടത്തിൽ കീഴുദ്യോഗസ്‌ഥനെ മർദ്ദിച്ചു; പോലീസ് ഇൻസ്‌പെക്‌ടർക്ക് സ്‌ഥലം മാറ്റം

വൈത്തിരി എസ്‌എച്ച്‌ഒ ബോബി വർഗീസിനെയാണ് തൃശൂർ ചെറുതുരുത്തി സ്‌റ്റേഷനിലേക്ക് മാറ്റിയത്.

By Trainee Reporter, Malabar News
A subordinate was beaten in a crowd; Change of location for Police Inspector
Representational Image
Ajwa Travels

വയനാട്: വൈത്തിരിയിൽ ആൾക്കൂട്ടത്തിൽ വെച്ച് കീഴുദ്യോഗസ്‌ഥനെ മർദ്ദിച്ച പോലീസ് ഇൻസ്‌പെക്‌ടർക്ക് സ്‌ഥലം മാറ്റം. വൈത്തിരി എസ്‌എച്ച്‌ഒ ബോബി വർഗീസിനെയാണ് തൃശൂർ ചെറുതുരുത്തി സ്‌റ്റേഷനിലേക്ക് മാറ്റിയത്. വൈത്തിരി സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റഫീഖിനെയാണ് പൊതുജനമധ്യത്തിൽ അവഹേളിച്ചതും മർദ്ദിച്ചതും.

ജനുവരി 19ന് ബോബി കീഴുദ്യോഗസ്‌ഥനെ തല്ലിയത് വിവാദമായിരുന്നു. ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന വിവരം കിട്ടി സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥർ സ്‌ഥലത്ത്‌ എത്തിയിരുന്നു. ആൾക്കൂട്ടവുമായി ഏറെനേരം തർക്കം ഉണ്ടായിട്ടും യൂണിഫോമിൽ അല്ലാതിരുന്ന സിവിൽ പോലീസ് ഓഫീസർ ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്നത് ഇൻസ്‌പെക്‌ടറെ ക്ഷുഭിതനാക്കി.

പോലീസുകാരനോട് വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോവാൻ പറയുന്നതിനിടെ ഇൻസ്‌പെക്‌ടർ റഫീഖിന്റെ കയ്യിൽ തല്ലുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. അതിനിടെ, ഇൻസ്‌പെക്‌ടറുടെ ഭാഗത്ത് വീഴ്‌ച ഉണ്ടായതായി രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട് നൽകി.

Most Read| രഞ്‌ജിത്ത് വധക്കേസ്; ജഡ്‌ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE