Tag: wild elephant attack
തിരുവമ്പാടി കക്കാടംപൊയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു
കോഴിക്കോട്: തിരുവമ്പാടി കക്കാടംപൊയിൽ പീടികപ്പാറ തേനരുവിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ഏറ്റുമാനൂർ സ്വദേശി അവറാച്ചന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പാണ് കാട്ടാന കുത്തിമറിച്ചിട്ടത്. വീട്ടുമുറ്റത്ത് കാട്ടാന എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
തേനരുവി എസ്‌റ്റേറ്റിനടുത്ത്...
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
പാലക്കാട്: സംസ്‌ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടൂരിലാണ് സംഭവം. മുണ്ടൂർ ഞാറക്കോട് സ്വദേശി കുമാരൻ (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30നായിരുന്നു സംഭവം. വീടിന് സമീപത്ത് എത്തിയ കാട്ടാനയാണ്...
ഇടുക്കി പീരുമേട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം
തൊടുപുഴ: ഇടുക്കി പീരുമേട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. പീരുമേട് തോട്ടപ്പുരയിൽ താമസിക്കുന്ന സീതയാണ് (50) മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. വനവിഭവങ്ങൾ ശേഖരിക്കാൻ മീൻമുട്ടി വനത്തിൽ പോയതായിരുന്നു സീത അടങ്ങിയ...
കാട്ടാന ആക്രമണം; ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലൻ (75) ആണ് മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടിയിട്ടതാണെന്നാണ് വിവരം. ചീരക്കടവിലെ...
ഉറക്കത്തിനിടെ വീട് ആക്രമിച്ചു, ഭയന്നോടിയ വയോധിക കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
മലക്കപ്പാറ: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഷോളയാർ അണക്കെട്ട് പ്രദേശത്താണ് സംഭവം. കോയമ്പത്തൂർ ജില്ലയിലെ ആനമല കടുവാ സങ്കേതത്തിൽപ്പെട്ട വാൽപ്പാറയ്‌ക്ക് സമീപമുള്ള ഷോളയാർ ഡാമിന്റെ ഇടതുഭാഗത്ത് താമസിക്കുന്ന മേരി (65) ആണ് മരിച്ചത്....
പാലക്കാട് കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു
പാലക്കാട്: അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകരയിൽ ജനവാസമേഖലയോട് ചേർന്നുള്ള വനത്തിനുള്ളിൽ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. ഉപ്പുകുളത്ത് ഉമർ വാൽപറമ്പൻ (65) ആണ്...
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. സ്വർണഗദ്ധ സ്വദേശി കാളിയാണ് (60) മരിച്ചത്. വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയാണ് ജനവാസ മേഖലയിൽ നിന്ന് രണ്ടു...
കാട്ടാന ആക്രമണം; അലന്റെ പോസ്‌റ്റുമോർട്ടം ഇന്ന്, മുണ്ടൂരിൽ ഹർത്താൽ
പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കയറംകോടം കണ്ണാടൻചോല അത്താണിപ്പറമ്പിൽ കളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ് (23)...