Tag: Wild Elephant Attack Death
ആതിരപ്പിള്ളി കാട്ടാന ആക്രമണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം നൽകും
തൃശൂർ: ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം ധനസഹായം നൽകുമെന്ന് കലക്‌ടർ അർജുൻ പാണ്ഡ്യൻ. കഴിഞ്ഞ ദിവസം മരിച്ച വാഴച്ചാൽ ശാസ്‌താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരുടെ കുടുംബത്തിനും, ഈ സംഭവത്തിന്...
ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
തൃശൂർ: ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. വാഴച്ചാൽ ശാസ്‌താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽക്കെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയവരായിരുന്നു ഇവർ. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.
കാട്ടാനക്കൂട്ടം പിന്തുടർന്ന്...
കാട്ടാന ആക്രമണം; അലന്റെ പോസ്‌റ്റുമോർട്ടം ഇന്ന്, മുണ്ടൂരിൽ ഹർത്താൽ
പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കയറംകോടം കണ്ണാടൻചോല അത്താണിപ്പറമ്പിൽ കളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ് (23)...
ആറളം ഫാമിൽ തമ്പടിച്ചത് 50ഓളം കാട്ടാനകൾ; തുരത്താനുള്ള ദൗത്യം ഇന്ന് തുടങ്ങും
ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് തുടങ്ങും. അമ്പതോളം കാട്ടാനകളാണ് പുനരധിവാസ മേഖലയിൽ ഉള്ളത്. ആറളം വന്യജീവി സങ്കേതത്തിലേക്ക് ഇവയെ തുരത്തുമെന്ന് കഴിഞ്ഞ ദിവസം,...
ആറളത്ത് പ്രതിഷേധം ശക്‌തം; നേതാക്കളെ തടഞ്ഞു, ആംബുലൻസും കടത്തിവിട്ടില്ല
കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധം ശക്‌തം. സ്‌ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജൻ ഉൾപ്പടെയുള്ള നേതാക്കളെ നാട്ടുകാർ തടഞ്ഞു. പോസ്‌റ്റുമോർട്ടം പൂർത്തിയാക്കി ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസും...
കാട്ടാന ആക്രമണം; പോസ്‌റ്റുമോർട്ടം ഇന്ന്, വൈകിട്ട് സർവകക്ഷിയോഗം, ആറളത്ത് ഹർത്താൽ
കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല...
കണ്ണൂരിൽ കാട്ടാന ആക്രമണം; ദമ്പതികളെ ചവിട്ടിക്കൊന്നു, സ്‌ഥലത്ത് സംഘർഷാവസ്‌ഥ
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികരായ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ളോക്ക് 13ൽ ഓടച്ചാലിൽ...
വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
തൃശൂർ: സംസ്‌ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ താമരവെള്ളച്ചാൽ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. താമരവെള്ളച്ചാൽ സ്വദേശിയായ പ്രഭാകരൻ (60) ആണ് മരിച്ചത്. കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ...