Tag: wild elephant attack In Kerala
ആതിരപ്പിള്ളി കാട്ടാന ആക്രമണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം നൽകും
തൃശൂർ: ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം ധനസഹായം നൽകുമെന്ന് കലക്‌ടർ അർജുൻ പാണ്ഡ്യൻ. കഴിഞ്ഞ ദിവസം മരിച്ച വാഴച്ചാൽ ശാസ്‌താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരുടെ കുടുംബത്തിനും, ഈ സംഭവത്തിന്...
ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
തൃശൂർ: ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. വാഴച്ചാൽ ശാസ്‌താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽക്കെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയവരായിരുന്നു ഇവർ. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.
കാട്ടാനക്കൂട്ടം പിന്തുടർന്ന്...
കാട്ടാന ആക്രമണം; അലന്റെ പോസ്‌റ്റുമോർട്ടം ഇന്ന്, മുണ്ടൂരിൽ ഹർത്താൽ
പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കയറംകോടം കണ്ണാടൻചോല അത്താണിപ്പറമ്പിൽ കളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ് (23)...
‘ആശ്വാസ വാക്കോ ധനസഹായമോ പരിഹാരമല്ല, വന്യജീവി ആക്രമണത്തിൽ നടപടി വേണം’
കൊച്ചി: സംസ്‌ഥാനത്ത് തുടർക്കഥയായി മാറിയ വന്യജീവി ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാട്ടാന ആക്രമിച്ചുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് പതിവായി കേൾക്കുന്നത് നിരാശാജനകമാണ്. ആശ്വാസ വാക്കുകളോ ധനസഹായമോ മരിച്ചവരുടെ ഉറ്റവർക്കുണ്ടാകുന്ന വലിയ നഷ്‌ടത്തിന് പരിഹാരമാവില്ലെന്നും കോടതി...
ആറളത്ത് പ്രതിഷേധം ശക്‌തം; നേതാക്കളെ തടഞ്ഞു, ആംബുലൻസും കടത്തിവിട്ടില്ല
കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധം ശക്‌തം. സ്‌ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജൻ ഉൾപ്പടെയുള്ള നേതാക്കളെ നാട്ടുകാർ തടഞ്ഞു. പോസ്‌റ്റുമോർട്ടം പൂർത്തിയാക്കി ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസും...
കാട്ടാന ആക്രമണം; പോസ്‌റ്റുമോർട്ടം ഇന്ന്, വൈകിട്ട് സർവകക്ഷിയോഗം, ആറളത്ത് ഹർത്താൽ
കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല...
കണ്ണൂരിൽ കാട്ടാന ആക്രമണം; ദമ്പതികളെ ചവിട്ടിക്കൊന്നു, സ്‌ഥലത്ത് സംഘർഷാവസ്‌ഥ
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികരായ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ളോക്ക് 13ൽ ഓടച്ചാലിൽ...
വയനാട്ടിൽ ഹർത്താൽ; പോലീസുമായി ഉന്തും തള്ളും, പലയിടത്തും വാഹനങ്ങൾ തടഞ്ഞു
കൽപ്പറ്റ: വന്യജീവി ആക്രമണം രൂക്ഷമായിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. അവശ്യ സർവീസുകളെയും, പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കായുള്ള യാത്രകളെയും ഹർത്താലിൽ...