തലവൂരില്‍ ആശുപത്രിയുടെ സീലിംഗ് തകര്‍ന്ന സംഭവത്തില്‍ നടപടി

By Desk Reporter, Malabar News
Ajwa Travels

കൊല്ലം: തലവൂരിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിംഗ് തകര്‍ന്ന സംഭവത്തില്‍ നടപടി. സംസ്‌ഥാന സർക്കാർ സ്‌ഥാപനമായ നിര്‍മിതിയുടെ കൊട്ടാരക്കര റീജണല്‍ എഞ്ചിനീയര്‍ ജോസ് ജെ തോമസിനെ സസ്‌പെൻഡ് ചെയ്‌തു. ആശുപത്രി നിര്‍മാണത്തിലെ മേല്‍നോട്ടത്തില്‍ വീഴ്‌ച വരുത്തിയതിനാണ് നടപടി.

നിര്‍മാണത്തിലെ പിഴവ് മൂലമാണ് ആശുപത്രിയുടെ സീലിങ് തകര്‍ന്നതെന്ന് നിര്‍മിതി കേന്ദ്രം ഡയറക്‌ടർ ഡോ. ഫെബി വര്‍ഗീസ്, ചീഫ് ടെക്‌നിക്കൽ ഓഫിസ‍ർ ആ‍ർ ജയൻ എന്നിവരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വ്യാഴാഴ്‌ച രാത്രി പത്ത് മണിയോടെയാണ് ആശുപത്രിയിലെ സീലിങ് തകർന്ന് വീണത്. കെബി ഗണേഷ്‌കുമാർ എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്നും മൂന്ന് കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം പണിതത്. നിർമിതിക്കായിരുന്നു നിർമാണ ചുമതല.

Most Read: ‘ജോ ജോസഫിന്റെ വ്യാജ വീഡിയോ നിർമിച്ചത് വിഡി സതീശനും ക്രൈം നന്ദകുമാറും’; ഇപി ജയരാജന്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE