തമിഴ് സൂപ്പർതാരം സൂര്യയുടെ പിറന്നാൾ ദിനത്തിൽ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആശംസകൾ നേർന്ന് കൊണ്ട് രംഗത്തെത്തുന്നത്. ബോളിവുഡിൽ നിന്നും, ടോളിവുഡിൽ നിന്നും, മോളിവുഡിൽ നിന്നും ഉൾപ്പെടെ നിരവധി താരങ്ങൾ ആശംസകൾ നേർന്ന് രംഗത്ത് വന്നിരുന്നു. എന്നാൽ ഇന്ന് സൂര്യ ആരാധകർ ഏറെ ഉറ്റുനോക്കിയ ഒരു ആശംസ വന്നത് മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനിൽ നിന്നുമാണ്.
This looks epic !! Happy birthday @Suriya_offl anna !! Praying for all happiness health and success ! ??❤️❤️ pic.twitter.com/ztAUxijb9k
— dulquer salmaan (@dulQuer) July 23, 2021
മോഹൻലാൽ, നിവിൻ പോളി, ലാൽ തുടങ്ങി പ്രമുഖരൊക്കെ ആശംസകൾ നേർന്നെങ്കിലും ദുൽഖറിന് മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്ന് ചോദിക്കുന്ന ചിലരെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ ഉണ്ട്. എന്നാൽ അതിന് ഒരു കാരണമേയുള്ളൂ.
കഴിഞ്ഞ കുറേ വർഷങ്ങളായി സൂര്യയുടെ പിറന്നാൾ ദിനം കൃത്യമായി ഓർത്തെടുക്കുന്ന ചുരുക്കം ചില നടൻമാരിൽ ഒരാളാണ് ദുൽഖർ. അതുകൊണ്ട് തന്നെയാണ് ഈ ആശംസ അത്രയേറെ ആരാധകർക്ക് പ്രിയപ്പെട്ടതാവുന്നതും. ഇത്തവണയും പതിവ് തെറ്റിക്കാതെ ദുൽഖർ വന്നതോടെ ആരാധകർ അത് ഏറ്റെടുത്ത് കഴിഞ്ഞു. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘എതർക്കും തുനിന്തവന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചാണ് ദുൽഖർ ആശംസ അറിയിച്ചത്.
Read Also: വിൻഡീസ് ക്യാംപിൽ കോവിഡ്; ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനം മാറ്റിവച്ചു