സോയ ഫാക്‌ടറിന് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായിൽ ആരംഭിക്കുമെന്ന് റിപ്പോർട്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആര്‍ ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ മഴയ്‌ക്ക് ഏറെ പ്രാധാന്യമുള്ളതിനാൽ ഈ മൺസൂണിൽ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
അമിതാഭ് ബച്ചനും ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. പിസി ശ്രീറാമാണ് സിനിമോട്ടോഗ്രാഫർ. ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. 2018ൽ ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ ‘കര്‍വാന്‍’ ആയിരുന്നു ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം എത്തിയ ‘ദി സോയ ഫാക്‌ടറും’ നിരൂപക പ്രശംസ നേടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ‘നിഖില്‍ ഖോഡ’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചത്.
Read Also: പ്രീമിയർ ലീഗിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരം പെപ് ഗാർഡിയോളക്ക്