പത്തനംതിട്ട: ജില്ലയിലെ മല്ലപ്പള്ളി നെല്ലിമൂട് സ്വദേശികളായ വൃദ്ധ ദമ്പതികൾക്ക് മരുമകളുടെ ക്രൂരമർദ്ദനം. പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്ന വൃദ്ധ ദമ്പതികൾ കിടക്കയിൽ മലമൂത്രവിസർജ്ജനം നടത്തിയതിനെ തുടർന്നാണ് യുവതി ദമ്പതികളെ പുലഭ്യം പറയുകയും മർദ്ദനം ഏൽപിക്കുകയും ചെയ്‌തത്.
മകൻ വീട്ടിൽ ഇല്ലാത്തതിനാൽ വൃദ്ധ ദമ്പതികളെ പരിചരിക്കാൻ ഹോം നേഴ്‌സിനെ ഏർപ്പെടുത്തിയിരുന്നു. യുവതി വയോധികരെ പുലഭ്യം പറയുന്നതും ഉപദ്രവിക്കുന്നതും വീഡിയോയിൽ പകർത്തിയ ഹോം നഴ്‌സ് ബന്ധുജനങ്ങൾക്ക് അയച്ചു കൊടുത്തതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. തുടർന്ന് കീഴ്‌വായ്‌പൂർ പോലീസ് കേസെടുത്ത് യുവതിയെ അറസ്‌റ്റ് ചെയ്‌തു.
Read also: ദേവികുളത്ത് സ്വതന്ത്ര സ്‌ഥാനാർഥിക്ക് എൻഡിഎ പിന്തുണ