ഇടുക്കി: ദേവികുളത്തെ സ്വതന്ത്ര സ്‌ഥാനാർഥി എസ് ഗണേശനെ എൻഡിഎ പിന്തുണക്കും. ഗണേശൻ എഐഎഡിഎംകെ സ്‌ഥാനാർഥിയായി മൽസരിക്കുമെന്നും എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നം ഗണേശന് നൽകുമെന്നും എൻഡിഎ ജില്ലാ ചെയർമാൻ കെഎസ് അജി അറിയിച്ചു.
ദേവികുളം മണ്ഡലത്തിൽ എഐഎഡിഎംകെ സ്‌ഥാനാർഥിയായി നാമനിർദേശം നൽകിയിരുന്ന ആർഎം ധനലക്ഷ്‍മിയുടെ പത്രിക, ഫോറം 26ൽ പൂർണ വിവരങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരത്തിന് ഇറങ്ങിയ എസ് ഗണേശന് പിന്തുണ നൽകാൻ എൻഡിഎ തീരുമാനിച്ചത്.
Read also: തലശ്ശേരിയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണ; എംവി ജയരാജൻ