ന്യൂഡെൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ പാര്‍ട്ടിക്ക് പുറത്ത് ഏതെങ്കിലും ഒരു സമിതിയെ ബിജെപി ചുമതലപ്പെടുത്തിയെന്ന വാർത്തകൾ നിഷേധിച്ച് ബിജെപി ജനറൽ സെക്രട്ടറി അരുണ്‍ സിംഗ്. ഇതുസംബന്ധിച്ച മാദ്ധ്യമ റിപ്പോര്‍ട്ടുകൾ വാസ്‌തവമല്ലെന്ന് അരുൺ സിംഗ് വിശദീകരിച്ചു. പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകൾ നൽകുമ്പോൾ സംസ്‌ഥാന നേതൃത്വത്തിൽ നിന്ന് വിവരങ്ങൾ തേടണമെന്നും പ്രസ്‌താവനയിൽ അരുണ്‍ സിംഗ് നിർദ്ദേശിച്ചു.
അതേസമയം, കേരളത്തിലെ പ്രശ്‌നങ്ങൾ പഠിക്കാൻ മൂന്ന് സ്വതന്ത്ര അംഗങ്ങളോട് റിപ്പോര്‍ട് തേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാണ് നേരത്തെ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തത്. ഇ ശ്രീധരൻ, ജേക്കബ് തോമസ്, സിവി ആനന്ദ ബോസ് എന്നിവരായിരുന്നു ഈ സമിതിയിലെ അംഗങ്ങൾ. ഇവര്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട് സമർപ്പിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ട് നൽകിയെന്ന വാർത്തകൾ ഇതുവരെയും ഇവർ മൂന്ന് പേരും നിഷേധിച്ചിട്ടില്ല. അതിനിടെയാണ് അരുൺ സിംഗ് ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
Read Also: ലോക്ക്ഡൗണിൽ ഇളവുകൾ; തീരുമാനം നാളെ