കണ്ണൂര്‍: തലശ്ശേരിയിലെ ബിജെപി സ്‌ഥാനാർഥി എന്‍ ഹരിദാസിന്റെ പത്രിക തള്ളിയ സംഭവം അശ്രദ്ധയല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.
കോണ്‍ഗ്രസിന് വോട്ട് മറിച്ചു കൊടുക്കാനാണ് ബിജെപി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് മറ്റ് മണ്ഡലങ്ങളിലൊന്നും സംഭവിക്കാത്ത പാളിച്ച തലശ്ശേരിയില്‍ മാത്രം എങ്ങനെയുണ്ടായെന്നും സംഭവത്തില്‍ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപിയുമായി വോട്ട് കച്ചവടം നടത്തുന്നത് ഇടതുമുന്നണി ആണെന്നായിരുന്നു കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ജില്ലാ അധ്യക്ഷൻ കൂടിയായ എൻ ഹരിദാസിന്റെ പത്രിക തള്ളിയത്. എന്നാൽ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് ബിജെപി തീരുമാനം.
Read also: ബിജെപിയും സിപിഐഎമ്മും തമ്മിൽ സൗഹൃദ മൽസരം; മുല്ലപ്പള്ളി