കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു

By Staff Reporter, Malabar News
kadannappalli ramachandran
കടന്നപ്പള്ളി രാമചന്ദ്രന്‍
Ajwa Travels

കണ്ണൂര്‍: കേരളത്തില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ വിജയമുറപ്പിച്ച് എല്‍ഡിഎഫ്. കണ്ണൂർ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി സതീശന്‍ പാച്ചേനിയേയും എന്‍ഡിഎ സ്‌ഥാനാർഥി അര്‍ച്ചന വന്ദിചലിനേയും പരാജയപ്പെടുത്തിയാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി വിജയം സ്വന്തമാക്കിയത്.

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നീ മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ മുന്നേറ്റമാണ്. ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറ്റമുള്ളത്.

നിലവിൽ സംസ്‌ഥാനത്ത് 98 നിയോജക മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. 42 മണ്ഡലങ്ങളില്‍ യുഡിഎഫും മുന്നേറുന്നു. നിലവില്‍ ഒരു മണ്ഡലത്തില്‍പ്പോലും എന്‍ഡിഎ ലീഡ് ചെയ്യുന്നില്ല.

Read Also: ‘എന്റെ ജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം’; എംബി രാജേഷിന് ആശംസകളുമായി പിവി അന്‍വര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE