കെഎം ഷാജിയുടെ തോല്‍വി; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്

By Syndicated , Malabar News
KM Shaji muslim league

കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തിലെ കെഎം ഷാജിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്. മണ്ഡലം കമ്മിറ്റി അവലോകന റിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസിനെതിരായ പരാമര്‍ശങ്ങള്‍.

കെഎം ഷാജിക്ക് കോൺഗ്രസിന്റെ ശക്‌തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞുവെന്നും കോണ്‍ഗ്രസ് സംഘടനാ തലത്തിലെ വീഴ്‌ച പരാജയത്തിന് കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കെഎം ഷാജിക്കെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ലീഗ് നേതൃത്വത്തിന് സാധിച്ചില്ലെന്നും വിമർശനമുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ട് ലീഗ് സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് ലഭിച്ചില്ല. നേതാക്കളുടെ അധികാര മോഹം പ്രവര്‍ത്തകരില്‍ മടുപ്പ് ഉണ്ടാക്കിയെന്നും രണ്ടാം വട്ടം എംഎല്‍എ ആയപ്പോള്‍ വികസന കാര്യങ്ങള്‍ ഷാജി വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും വിമർശനമുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ മണ്ഡലത്തിൽ യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കെ സുധാകരനും റിജില്‍ മാക്കുറ്റിയുമാണെന്ന് മുസ്‌ലിം ലീഗ് വിമർശിച്ചിരുന്നു. യുഡിഎഫ് സ്‌ഥാനാർഥിയുടെ വിജയം ഉറപ്പാക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ റിജിൽ മാക്കുറ്റി നടത്തിയില്ലെന്നും കെ സുധാകരൻ, കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ തുടങ്ങിയ നേതാക്കൾ പ്രചാരണത്തില്‍ അലംഭാവം കാട്ടിയെന്നും ലീഗ് വിമര്‍ശിച്ചിരുന്നു.

Read also: ഹരിയാനയിൽ അജ്‌ഞാത പനി; പത്ത് ദിവസത്തിനിടെ മരിച്ചത് 8 കുട്ടികള്‍

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE