കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി

കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. സിപിഎം നേതാവ് പി ജയരാജന്റെ പരാതിയിലാണ് കെഎം ഷാജിക്കെതിരെ കേസെടുത്തിരുന്നത്.

By Trainee Reporter, Malabar News
km-shaji
Ajwa Travels

കൊച്ചി: മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറിയും മുൻ എംഎൽയുമായ കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. സിപിഎം നേതാവ് പി ജയരാജന്റെ പരാതിയിലാണ് കെഎം ഷാജിക്കെതിരെ കേസെടുത്തിരുന്നത്.

അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടു നിസാര വകുപ്പുകൾ ചുമത്തിയതിനെതിരെ നടത്തിയ പരാമർശം അപകീർത്തികരം ആണെന്നായിരുന്നു കേസ്. തന്റെ പരാമർശങ്ങൾ പൊതുതാൽപര്യം മുൻ നിർത്തിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കെഎം ഷാജി സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. 2013ൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടു പി ജയരാജനെതിരെ നിസാര വകുപ്പ് ചുമത്തിയതിനെതിരെ കെഎം ഷാജി നടത്തിയ പ്രസ്‌താവനക്ക് എതിരെയാണ് പി ജയരാജൻ അപകീർത്തിക്കേസ് നൽകിയത്.

നിസാര വകുപ്പുകൾ ചുമത്തി പ്രതികളെ സംരക്ഷിച്ചാൽ ഇത്തരം സംഭവങ്ങൾ അവർത്തിക്കുമെന്നും പോലീസ് ഗൗരവത്തോടെ കേസെടുക്കണമെന്നുമുള്ള കെഎം ഷാജിയുടെ പ്രസ്‌താവന മാനഹാനി ഉണ്ടാക്കിയെന്നാണ് പി ജയരാജന്റെ പരാതി. എന്നാൽ, ഒരു എംഎൽഎ എന്ന നിലയിൽ നിയമവാഴ്‌ച ഉറപ്പാക്കാനുള്ള പരാമർശം തെറ്റല്ലെന്ന് കോടതി വ്യക്‌തമാക്കുകയായിരുന്നു.

Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE