അപകീർത്തിക്കേസ്; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

2018 നിയമസഭാ തിരഞ്ഞെടുപ്പിനിടെ കർണാടകയിൽ വെച്ച് അമിത് ഷായെ രാഹുൽ ഗാന്ധി കൊലക്കേസ് പ്രതിയെന്ന് വിളിച്ചുവെന്ന് ആരോപിച്ചാണ് കേസ്.

By Trainee Reporter, Malabar News
Malabar-News_Rahul-Gandhi
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. രാവിലെ പത്ത് മണിയോടെയാണ് രാഹുൽ ഹാജരാവുക. കോടതിയിൽ ഹാജരാവേണ്ടതിനാൽ രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചക്ക് രണ്ടുമണിവരെ നിർത്തിവെക്കും.

2018 നിയമസഭാ തിരഞ്ഞെടുപ്പിനിടെ കർണാടകയിൽ വെച്ച് അമിത് ഷായെ രാഹുൽ ഗാന്ധി കൊലക്കേസ് പ്രതിയെന്ന് വിളിച്ചുവെന്ന് ആരോപിച്ചാണ് കേസ്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ മാനനഷ്‌ടക്കേസ് നൽകിയിരിക്കുന്നത്. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുൽ കോടതിയിൽ ഹാജരാകുന്നത്. നേരത്തെ കേസിൽ സമൻസ് അയച്ചിരുന്നെങ്കിലും രാഹുൽ കോടതിയിൽ ഹാജരായിരുന്നില്ല.

Most Read| ‘ഹരജി പിൻവലിച്ചാൽ വിഹിതം തരാമെന്ന് കേന്ദ്രം, ശരിയല്ലെന്ന് കേരളം’; വിശദമായ വാദം കേൾക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE