ഹരിയാനയിൽ അജ്‌ഞാത പനി; പത്ത് ദിവസത്തിനിടെ മരിച്ചത് 8 കുട്ടികള്‍

By Syndicated , Malabar News
'Mystery Fever' In haryana
Ajwa Travels

ഹരിയാന: സംസ്‌ഥാനത്ത്‌ അജ്‌ഞാത പനി പടരുന്നു. പത്ത് ദിവസത്തിനിടെ ഈ പനി ബാധിച്ച് 8 കുട്ടികള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്. പല്‍വാല്‍ ജില്ലയിലെ ചിലിയിലാണ് രോഗം റിപ്പോര്‍ട് ചെയ്‌തിട്ടുള്ളത്. പനിയടക്കമുള്ള ലക്ഷണങ്ങളോടെ 44 പേരെ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌തിട്ടുണ്ട്‌. ഇതില്‍ 35 പേരും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ്.

രോഗികളിൽ പ്ളേറ്റ്ലറ്റ് കൗണ്ട് കുറവാണെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥര്‍ പറയുന്നതെന്നും ആഗസ്‌റ്റ് 25 മുതല്‍ രോഗം പടരാൻ തുടങ്ങിയിട്ടും സെപ്റ്റംബര്‍ 11നാണ് ആരോഗ്യസംഘം എത്തിയതെന്നും ഗ്രാമവാസികള്‍ പറയുന്നു. കുട്ടികൾക്കാണ് കൂടുതലും രോഗം ബാധിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഗ്രാമത്തിൽ ഡെങ്കിപ്പനിയെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും അവബോധം സൃഷ്‌ടിക്കുന്നതിനായി ആരോഗ്യ ഉദ്യോഗസ്‌ഥര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും പനി ബാധിച്ചവരില്‍ ഡെങ്കിപ്പനി, മലേറിയ, കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ടെന്നുമാണ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കുന്നത്‌. എന്നാൽ രോഗികളുടെ മരണകാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

Read also: ആഗ്രഹം മാത്രമല്ല സംഭാവന നൽകാൻ കാശും വേണം; യുപി കോൺഗ്രസ് നേതൃത്വം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE