യുപിയിൽ അജ്‌ഞാത രോഗ ഭീഷണി; രണ്ട് ആഴ്‌ചയ്‌ക്കിടെ 68 മരണമെന്ന് റിപ്പോർട്

By News Desk, Malabar News
Mystery viral fever in UP
രോഗബാധിതരായ കുട്ടികളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിക്കുന്നു
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിൽ ആശങ്ക ഉയർത്തി ഡെങ്കിപനിക്ക് സമാനമായ പകർച്ച വ്യാധി വ്യാപകമാകുന്നു. പടിഞ്ഞാറൻ യുപിയിലെ ഫിറോസാബാദ് ജില്ലയിൽ 24 മണിക്കൂറിനിടെ 12 കുട്ടികൾ മരിച്ചതായാണ് റിപ്പോർട്.

കഴിഞ്ഞ രണ്ട് ആഴ്‌ചയ്‌ക്കിടെ രോഗം ബാധിച്ച് ഉത്തർപ്രദേശിൽ മരിച്ചത് 68 പേരാണ്. അജ്‌ഞാത രോഗം കൂടുതൽ ബാധിക്കുന്നത് കുട്ടികളിലാണെന്ന് ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതരായ കുട്ടികളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫിറോസാബാദ് ജില്ലയിലെ ആശുപത്രിയിൽ സന്ദർശിച്ചു.

ഈ മാസം 18നാണ് സംസ്‌ഥാനത്ത്‌ ആദ്യമായി രോഗബാധ റിപ്പോർട് ചെയ്‌തതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ചികിൽസയിൽ ഉള്ളവരുടെ സാമ്പിളുകൾ പരിശോനയ്‌ക്കായി ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലും പൂനെയിലെ നാഷണൽ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും അയക്കുമെന്ന് ആദിത്യനാഥ് അറിയിച്ചു.

അതേസമയം മരണത്തിൽ കോൺഗ്രസ് ആശങ്ക രേഖപ്പെടുത്തി. ‘ഇത്തരം രോഗങ്ങൾ പരിശോധിക്കുന്നതിനായി ആരോഗ്യ സേവനങ്ങൾ നവീകരിക്കണമെന്നും സംസ്‌ഥാന സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണ’മെന്നും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര ട്വീറ്റ് ചെയ്‌തു.

Malabar News: വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമാണം; ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE